
കൊച്ചി: ഉത്സവകാല വിപണി ഉന്നമിട്ട് ഹീറോ മോട്ടോകോർപ്പിന്റെ പ്രീമിയം ശ്രേണി മോട്ടോർസൈക്കിളായ ഹീറോ എക്‌സ്‌ട്രീമിന്റെ 160 ആർ സ്‌റ്റെൽത്ത് 2.0 പതിപ്പ് വിപണിയിലെത്തി.
മികച്ച രൂപകല്‌പന, കണക്‌ടിവിറ്റി, നൂതന ഫീച്ചറുകൾ എന്നിങ്ങനെ മികവുകളുണ്ട്. സ്മാർട്ട് തലമുറ റൈഡർമാർക്കും ദൈനംദിന യാത്രകൾക്കും അനുയോജ്യമാണ് പുത്തൻ മോഡൽ. എക്‌സ്ഷോറൂം വില 1.29 ലക്ഷം രൂപ (ന്യൂഡൽഹി).