astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 ഒക്ടോബർ 3 - 1198 കന്നി 17 തിങ്കളാഴ്ച. പുലർച്ചെ 1 മണി 52 മിനിറ്റ് 11 സെക്കന്റ് വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം )


അശ്വതി: ദീര്‍ഘനാളായി കൊണ്ടുനടന്ന മോഹങ്ങള്‍ പൂവണിയും, ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും, വിവാഹാലോചന തീരുമാനത്തിൽ ആകും.

ഭരണി: ശുപാര്‍ശ ജാമ്യം നില്‍ക്കല്‍, ഇവ ഗുണം ചെയ്യും, അപ്രതീക്ഷിതമായ നേട്ടങ്ങള്‍,‍ സ്‌ത്രീകള്ക്ക്‌ അനുകൂലമായ പല മാറ്റങ്ങള്‍.

കാര്‍ത്തിക: യുക്തിപൂര്‍വം ചിന്തിച്ച് പ്രവര്‍ത്തിക്കുക, ദാമ്പത്യത്തില്‍ അകല്‍ച്ചകൾ, ആരോഗ്യ കാര്യത്തിൽ കൂടുതലായി ശ്രദ്ധിക്കുക.

രോഹിണി: ആരോഗ്യ വര്‍ദ്ധനവിന് പുതിയ ചികിത്സാ രീതിയും യോഗമുറയും അഭ്യസിക്കുക. പ്രതീക്ഷിച്ച അനുഭവ ഫലം ഉണ്ടാവുകയില്ല, വാഗ്വാദങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കണം.

മകയിരം: ഓഹരി വിപണിയില്‍ പണം നഷ്ടം വരും, ബന്ധങ്ങൾ‍ വഷളാകാതിരിക്കാന്‍ ശ്രദ്ധിക്കണം, മനസിന്‍റെ തെറ്റായ ധാരണകള്‍ അബദ്ധങ്ങളുണ്ടാക്കും.

തിരുവാതിര: റിയല്‍ എസ്‌റ്റേറ്റ് മേഘലയില്‍ ഇടപെടും, പ്രതീക്ഷിച്ചതിലുപരി സാമ്പത്തിക നേട്ടമുണ്ടാകും, അധിക്ഷേപങ്ങളെ അതിജീവിക്കും.

പുണര്‍തം: വിദ്യാനിലവാരം ഉയര്‍ത്താന്‍ കഴിയും, കലാ രംഗത്തുള്ളവര്‍ക്ക്‌ നേട്ടത്തിന്‍റെ സമയം, ദാമ്പത്യബന്ധം ദൃഢമാകും, അവിചാരിത ധനലാഭം ഉണ്ടാകും.

പൂയം: വിദേശ നിര്‍മിത വസ്തുക്കള്‍ ലഭിക്കും, അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണം, പ്രലോഭനങ്ങളില്‍ അകപ്പെടില്ല, പ്രതീക്ഷിക്കാത്ത സമയത്ത്‌ ധനലാഭം ഉണ്ടാകും.

ആയില്യം: കലാസാമൂഹിക സാംസ്‌ക്കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയും, വിദേശ യാത്രയ്‌ക്ക് അവസരം ലഭിക്കും‍, ദുശീലങ്ങള് ഉപേക്ഷിക്കും.

മകം: നല്ല ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവ ലഭിക്കും, അവസരങ്ങൾ‍ പരമാവധി പ്രയോജനപ്പെടുത്തും, അഭീഷ്‌ടസിദ്ധി കൈവരും.

പൂരം: സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ട സ്ഥലത്തേക്ക് ജോലി മാറ്റം ലഭിക്കും, സ്‌ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കും, വ്യാപാരികള്ക്ക്‌ വളരെ നേട്ടങ്ങള്‍.

ഉത്രം: മാനസിക അസ്വസ്ഥതകള്‍ ശമിക്കും, സന്താനങ്ങളുടെ വിവാഹത്തിന് ഉണ്ടായിരുന്ന തടസങ്ങൾ മാറും, ദൂരെയാത്ര ആവശ്യമായി വരും.

അത്തം: മംഗളകര്‍മ്മ തടസവും, സ്വര്‍ണം, ധനം ഇവ നഷ്ടവും, നേരിടും, ആരോഗ്യ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം, മുന്കോപം നിയന്ത്രിക്കണം.

ചിത്തിര: രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വിധേയമായി പ്രവര്‍ത്തിക്കേണ്ടി വരും, ഏതൊരു കാര്യത്തിന്റെയും സത്യാവസ്‌ഥ അറിയാതെ പ്രതിക്കരുത്‌, ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറും.

ചോതി: അന്യഗൃഹ വാസം വേണ്ടി വരും, നേത്ര ഉദര രോഗം, ധനപരമായ ഇടപാടുകള്‍ കരുതലോടെ നടത്തുക, സ്‌ത്രീകളുമായി ഇടപെടുമ്പോള്‍ ജാഗ്രത പാലിക്കുക.

വിശാഖം: കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി അബദ്ധത്തിൽ ചെന്ന് ചാടരുത്. ശത്രുക്കൾ കൂടുതൽ ശക്തരാകും, ഗൃഹത്തില്‍ അസ്വസ്‌ഥതകള്‍, കലഹം, അശ്രദ്ധമൂലം കുഴപ്പങ്ങള്‍ക്ക്‌ സാദ്ധ്യത.

അനിഴം: ദാമ്പത്യ സുഖക്കുറവ്, വലിയ പ്രതീക്ഷവച്ചു ചെയ്തപലതും നഷ്ടത്തിൽ കലാശിക്കും, ധനമിടപാടുകള്‍ ശ്രദ്ധിച്ച്‌ നടത്തുക, നൂതന സംരംഭങ്ങള്‍ക്ക്‌ പ്രാരംഭ തടസങ്ങള്‍ ഉണ്ടാകും.

കേട്ട: ദുർവാശിയും ദുരഭിമാനവും കാരണം കുടുബസമാധാനം നഷ്ടപ്പെടുത്തും, ധനമിടപാടുകളില്‍ സൂക്ഷ്‌മത പാലിക്കുക, ചുമതലകൾ അന്യരെ ഏല്‍പ്പിക്കരുത്‌.

മൂലം: സന്മാർഗത്തിൽ നിന്നും വ്യതിചലിക്കാൻ പ്രേരണയുണ്ടാകും, കച്ചവടത്തിൽ നിന്നും കൂടുതൽ ആദായം നേടും. വിദ്യാർത്ഥികൾക്ക് ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനം ലഭിക്കും,

പൂരാടം: അകലെ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും പലവിധത്തിലുള്ള ധൂർത്ത് ഒഴിവാക്കുക, സങ്കല്‌പങ്ങൾ ‍ യാഥാർത്ഥ്യം ആകും, വാഹനം മാറ്റി വാങ്ങുന്നതിന്‌ തീരുമാനിക്കും.

ഉത്രാടം: കലാകായിക പ്രവര്‍ത്തനത്തിലൂടെ പ്രശസ്തിയും നേട്ടവും ലഭിക്കും, ഉദ്യോഗത്തിന്‌ നിയമനാനുമതി ലഭിക്കും, ദാമ്പത്യസുഖം, സന്താനസൗഖ്യം.

തിരുവോണം: പുതിയ തൊഴില്‍ പരിശീലിക്കും, രോഗങ്ങളില്‍ നിന്നും മുക്തി നേടും, ആഗ്രഹങ്ങള്‍ നിറവേറും, ധനപരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

അവിട്ടം: സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, എല്ലാരംഗത്തും അഭിവൃദ്ധി, വസ്‌തു വാഹനാദിലാഭവും, യാത്രാഗുണവും, മറ്റുള്ളവരുടെ ആദരവിന്‌ പാത്രമാകും.

ചതയം: തൊഴിലിൽ അഭിവൃദ്ധിയും ധനപ്രാപ്തിയും, ഭൂമിയിടപാടുകൾ, കുടുംബത്തിൽ ഐശ്വര്യം വർദ്ധിക്കും, ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിചാരിക്കുന്ന വിധം നടപ്പിലാക്കും.

പൂരുരുട്ടാതി: സംസ്‌കാര സമ്പന്നമായി പെരുമാറും, അകലെ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും, ഉന്നത വ്യക്‌തികളുമായി പരിചയപ്പെടും, കുടുംബത്തിലെ സമാധാന അന്തരീക്ഷം ആശ്വാസത്തിന്‌ വഴിയൊരുക്കം.

ഉത്രട്ടാതി: ഔദ്യോഗികമായി ദൂരയാത്രകൾ, സുന്ദരികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും, നിര്‍ത്തി വച്ചിരുന്ന കര്‍മ്മ പദ്ധതികള്‍ പുനരാരംഭിക്കും, ഉദ്യോഗം തിരികെ ലഭിക്കും.

രേവതി: ഭൂസ്വത്ത് ലഭിക്കാന്‍ യോഗം, അനുകൂലസ്ഥലത്ത് ലഭിക്കും. പ്രണയത്തില്‍ ചെന്ന് ചാടരുത്, സ്വരച്ചേര്‍ച്ച ഇല്ലായ്മക്ക് പരിഹാരം ഉണ്ടാവും, ആരോഗ്യകാര്യത്തിൽ പുരോഗതിയുണ്ടാകും, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.