
വൻഹിറ്റിലേക്ക് കുതിക്കുന്നു മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ .മൂന്നു ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ നേടിയത് 200 കോടി. റിലീസ് ദിനത്തിൽ തമിഴ്നാട്ടിൽ നിന്നു മാത്രം 25.86 കോടിയാണ് കളക്ട് ചെയ്തത്. ഈ വർഷത്തെ മികച്ച ഓപ്പണിംഗ് നേടുന്ന സിനിമകളുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് പൊന്നിയിൻ സെൽവൻ. അജിത്തിന്റെ വലിമൈ ആണ് ആദ്യ സ്ഥാനത്ത്. 36.17 കോടിയാണ് കളക്ഷൻ. രണ്ടാം സ്ഥാനത്തുള്ള ബീസ്റ്റ് നേടിയത് 26.40 കോടിയാണ്. വിക്രമിനെ പിന്നിലാക്കിയാണ് പൊന്നിയിൻ സെൽവന്റെ കുതിപ്പ്. 20.61 കോടിയാണ് വിക്രമിന്റെ കളക്ഷൻ. തമിഴ്നാടിനു പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നായി 15 കോടിക്ക് അടുത്താണ് പൊന്നിയിൻ സെൽവൻ നേടിയത്.മറ്റു വിദേശ രാജ്യങ്ങളിൽ നിന്ന് 20 കോടി ആദ്യദിനത്തിൽ നേടി. കേരളത്തിലും മികച്ച കളക്ഷൻ നേടുകയാണ് ചിത്രം.125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം വിറ്റു പോയത്.