
ആകാശത്ത് വിരിഞ്ഞ വർണ വിസ്മയം എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന ഒരു വീഡിയോ ദൃശ്യം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി തീർന്നിരുന്നു. എണ്ണമറ്റ ഡ്രോണുകൾ ഒരുമിച്ച് ചേർന്ന് വർണാഭവും അതിനോടൊപ്പം തന്നെ ഭയപ്പെടുത്തുന്നതുമായ ഒരു ഭീമാകാരനായ വ്യാളിയെ ആകാശത്ത് സൃഷ്ടിച്ചെടുക്കുന്നതായിരുന്നു ആ വീഡിയോ.
ചെറിയ ദൈർഘ്യമുള്ള വ്യാളിയുടെ വീഡിയോ ദൃശ്യം ജിയോ സ്കാൻ എന്ന യൂട്യൂബ് ചാനൽ വഴിയാണ് നിരവധി പേരുടെ ശ്രദ്ധയാകർഷിച്ചത്. ഡ്രോണുകൾ ഉപയോഗിച്ച് വ്യാളിയെ നിർമിച്ച സംഭവം എവിടെയാണ് നടന്നത് എന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നില്ലെങ്കിലും 1,000 ഡ്രോണുകൾ വീഡിയോ ദൃശ്യത്തിൽ ഉള്ളതായാണ് അടിക്കുറിപ്പിൽ പറയുന്നത്.
ഡ്രോൺ വ്യാളിയുടെ വീഡിയോ വൈറലായതോട് കൂടി, ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിൽ വലിയ രീതിയിൽ തന്നെ പ്രചരിക്കാൻ തുടങ്ങി. ഇത്തരത്തിൽ ടൻസു യീഗൻ എന്ന ട്വിറ്റർ യൂസർ ഷെയർ ചെയ്ത വീഡിയോ ഇതിനോടകം തന്നെ 17 മില്ല്യണിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്.
ഗെയിം ഓഫ് ഡ്രോൺസ് എന്നതടക്കമുള്ള രസകരമായ കമന്റുകളും പോസ്റ്റിൽ കാണാം.
Dragons created by 1000 drones during Geoscan Show🐉🐉🐉
— Tansu YEĞEN (@TansuYegen) September 30, 2022
pic.twitter.com/JKDcj8ip1p
അതെ സമയം ഇന്ത്യയിലും ദിവസങ്ങൾക്ക് മുൻപ് നൂറുകണക്കിന് ഡ്രോണുകളെ അണിനിരത്തി കൊണ്ട് മനോഹരമായ ആകാശദൃശ്യം സൃഷ്ടിച്ചിരുന്നു. നാഷണൽ ഗെയിംസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദിൽ നടന്ന ഡ്രോൺ ഷോയിൽ ദേശീയ പതാകയും സർദാർ വല്ലാഭായി പട്ടേലിന്റെ ചിത്രവും നാഷണൽ ഗെയിംസ് ലോഗോയുമടക്കം ആകാശത്ത് തീർത്തിരുന്നു. ബോൾട്ട് ലാബ് ഡൈനാമിക്സ് അണിയിച്ചൊരുക്കിയ ഡ്രോൺ ഷോയുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ട്വിറ്റർ അക്കൗണ്ട് വഴി ഷെയർ ചെയ്തിരുന്നു.
Spectacular drone show in Ahmedabad as the city prepares for the National Games opening ceremony! pic.twitter.com/OumqeCZhve
— Narendra Modi (@narendramodi) September 28, 2022