python

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ കണ്ണുകളിൽ സ്ഥിരമായി പെടുന്നവയാണ് മൃഗങ്ങളും പക്ഷികളുമൊക്കെ അടങ്ങുന്ന വീഡിയോകൾ. മൃഗങ്ങളുടെ കുറുമ്പും അവർ ഭക്ഷണം കഴിക്കുന്നതുമടക്കമുള്ല വീഡിയോകൾക്ക് ലക്ഷക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് നൊടിയിടയ്ക്കുള്ളിൽ ലഭിക്കുന്നത്. അത്തരത്തിൽ മൃഗങ്ങൾ കേന്ദ്ര കഥാപാത്രമായി വരുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പക്ഷേ സാധാരണ കണ്ടു വരാറുള്ളതിൽ നിന്ന് വ്യത്യസ്തമായ ഈ വീഡിയോ കണ്ടിരിക്കാൻ തെല്ലൊരു ധൈര്യം വേണമെന്ന് മാത്രം.

മലേഷ്യയിലെ ജോഹർ പ്രവശ്യയിൽ നിന്നുള്ള വീഡിയോ ഒരു വമ്പൻ പെരുമ്പാമ്പ് ആടിനെ ഉടലോടെ വിഴുങ്ങുന്നതിന്റെ ആണ്. ആറ് മീറ്റർ നീളവും 80 കിലോയിലധികം ഭാരവുമുള്ള പെരുമ്പാമ്പ് ആടിനെ കൂട്ടിൽ കയറി ഒന്നോടെ വിഴുങ്ങിയതോടെ അനങ്ങാനാകാതെ അവശനായി പോയി. ആടിന്റെ കരച്ചിൽ കേട്ട് എത്തിയ വീട്ടുടമ ഭീമൻ പെരുമ്പാമ്പിനെ കണ്ട് അഗ്നിശമന വിഭാഗത്തിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന ഉദ്യോഗസ്ഥർ ഇരയെ വിഴുങ്ങി അനങ്ങാനാകാതെ കിടന്ന പെരുമ്പാമ്പിനെ പുറത്തേയ്ക്ക് എത്തിച്ചു.

ഇത്രയുമായപ്പോഴേയ്ക്കും പെരുമ്പാമ്പ് വിഴുങ്ങിയ ആടിനെ പുറത്തേയ്ക്ക് തുപ്പാൻ തുടങ്ങി. ആടിന്റെ കാലുകൾ പെരുമ്പാമ്പിന്റെ വായിൽ നിന്നും പുറത്തേയ്ക്ക് വന്നതോടെ അഗ്നിശമന സേനാംഗങ്ങളിലൊരാൾ ആടിനെ പതിയെ പുറത്തേയ്ക്ക് വലിച്ചെടുത്തു. അവശനിലയിലായിരുന്ന പാമ്പിനെ കുറച്ച് സമയത്തിന് ശേഷം സുരക്ഷിതമായി വനമേഖലയിലേയ്ക് വിട്ടതായി അധികൃതർ അറിയിച്ചു.

[VIDEO] Seramai 7 anggota bomba mengangkat 80kg ular sawa kekeyangan makan seekor kambing di Felda Inas di Kulai, Johor hari ini pic.twitter.com/GpptbvKYXY

— Kosmo! Online (@kosmo_online) September 28, 2022