സംഘർഷ ഭരിതവുമായ ഒരു ജീവിതകാലഘട്ടത്തിൽ നമ്മളെ ഒരുപാട് ഒരുപാട് ആഹ്ലാദിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും നൊമ്പരപ്പെടുത്തുകയും മോഹിപ്പിക്കുകയും അതിശയിപ്പിക്കുകയുമൊക്കെ ചെയ്യുന്ന മഹാപ്രതിഭയാണ് ബച്ചൻ

ക്ഷുഭിത യൗവനത്തിന് 80 ബച്ചൻ കൊടുങ്കാറ്റ്

mm

തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സൗ​ത്ത് ​പാ​ർ​ക്ക് ​ഹോ​ട്ട​ലി​ന്റെ​ ​ഫോ​യ​റി​ൽ​ ​ഞ​ങ്ങ​ൾ​, ദൂ​ര​ദ​ർ​ശ​ൻ​ ​സം​ഘം​ ​ഒ​രു​ ​അ​തി​വി​ശി​ഷ്ടാ​തി​ഥി​യെ​ ​കാ​ത്തു​നി​ല്ക്കു​ക​യാ​യി​രു​ന്നു,​ ​അ​ന്ന്.​ചി​ൽ​ഡ്ര​ൻ​സ് ​ഫി​ലിം​ ​സൊ​സൈ​റ്റി​ ​ഒഫ് ​ഇ​ന്ത്യ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ആ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ത​ല​സ്ഥാ​ന​ത്ത് ​അ​ര​ങ്ങേ​റു​ക​യാ​യി​രു​ന്ന​ ​കു​ട്ടി​ക​ളു​ടെ​ ​ദേ​ശീ​യ​ ​ച​ല​ച്ചി​ത്ര​ ​മേ​ള​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ ​പ​ല​ ​പ്ര​മു​ഖ​രും​ ​ആ​ ​ഹോ​ട്ട​ലി​ലാ​ണ് ​താ​മ​സി​ച്ചി​രു​ന്ന​ത്.​അ​വി​ടെ​യ​പ്പോ​ഴു​ണ്ടാ​യി​രു​ന്ന​ ​പ​ഴ​യ​ ​കാ​ല​ ​ബം​ഗാ​ളി​ ​ന​ട​ൻ,​ ​മേ​ഘേ​ ​ഥ​ക്ക​ ​താ​രാ,​ ​മ​ഹാ​ന​ഗ​ർ​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​അ​ഭി​നേ​താ​വ്,​ ​അ​നി​ൽ​ ​ചാ​റ്റ​ർ​ജി​യു​മാ​യി​ ​ഞാ​ൻ​ ​സം​സാ​രി​ച്ചു​കൊ​ണ്ടു​ ​നി​ൽ​ക്കു​മ്പോ​ഴാ​ണ് ​ഞ​ങ്ങ​ൾ​ ​ഒ​രു​ ​അ​ഭി​മു​ഖ​ത്തി​ന് ​വേ​ണ്ടി​ ​കാ​ത്തി​രു​ന്ന​ ​വ്യ​ക്തി​ ​മു​ക​ളി​ല​ത്തെ​ ​നി​ല​യി​ൽ​ ​നി​ന്ന് ​ഫോ​യ​റി​ലേ​ക്ക് ​വ​ന്നെ​ത്തി​യ​ത് .​ലി​ഫ്റ്റി​ൽ​ ​നി​ന്നി​റ​ങ്ങി​ ​പു​റ​ത്തു​ ​വ​ന്ന​യു​ട​നെ​ ​അ​ദ്ദേ​ഹം​ ​ആ​ദ്യം​ ​ക​ണ്ട​ത് ​അ​നി​ൽ​ ​ചാ​റ്റ​ർ​ജി​യെ​യാ​ണ്.​ ​ആ​ ​നി​മി​ഷ​ത്തി​ൽ​ ​ത​ന്നെ​ ​കൈ​ക​ൾ​ ​കൂ​പ്പി​ ​പ്ര​ണ​മി​ച്ചു​കൊ​ണ്ട് ​സം​ഭാ​ഷ​ണ​മാ​രം​ഭി​ച്ച​ ​ആ​ ​മ​നു​ഷ്യ​ൻ​ ​അ​ടു​ത്ത​ ​പ​ത്തു​മി​നി​റ്റ് ​നേ​ര​വും​ ​കൈ​ക​ൾ​ ​വേ​ർ​പെ​ടു​ത്താ​തെ​ ​അ​തേ​നി​ല​ ​ത​ന്നെ​ ​തു​ട​രു​ന്ന​ത് ​അ​ത്ഭു​ത​ത്തോ​ടെ​ ​നോ​ക്കി​ക്കൊ​ണ്ട് ​ഞാ​ൻ​ ​അ​വി​ടെ​ ​നി​ന്നു.​സി​നി​മ​യി​ൽ​ ​ഒ​രു​ ​ചെ​റി​യ​ ​റോ​ൾ​ ​ചെ​യ്തു​ക​ഴി​ഞ്ഞാ​ലു​ ​ട​നെ​ ​ശ​രീ​ര​ഭാ​ഷ​യാ​കെ​ ​മാ​റു​ന്ന​ത് ​പ​തി​വ് ​സ​മ്പ്ര​ദാ​യ​മാ​ണ​ല്ലോ.​ത​ന്നെ​ക്കാ​ൾ​ ​വ​ള​രെ​ ​സീ​നി​യ​ർ​ ​ആ​യ​ ​ഒ​രു​ ​ന​ട​നോ​ട് ​അ​ങ്ങേ​യ​റ്റം​ ​ആ​ദ​ര​വ് ​പ്ര​ക​ടി​പ്പി​ച്ച് ​ക​ണ്ടു​നി​ന്ന​വ​രെ​യൊ​ക്കെ​ ​ഞെ​ട്ടി​ച്ച​ ​ആ​ ​വ്യ​ക്തി​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ലെ​ ​എ​ക്കാ​ല​ത്തെ​യും​ ​ഏ​റ്റ​വും​ ​താ​ര​വി​ല​യു​ള്ള,​ ​സാ​ക്ഷാ​ൽ​ ​അ​മി​താ​ഭ് ​ബ​ച്ച​നാ​ ​യി​രു​ന്നു.
1991​ ​ൽ​ ​വ​ൻ​ ​വി​ജ​യ​മാ​യി​ ​മാ​റി​യ​ ​'​ഹം"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​പി​ന്നാ​ലെ​ ​ശ്രീ​ദേ​വി​യോ​ടൊ​പ്പം​ ​'​ഖു​ദാ​ ​ഹ​വാ​"എ​ന്ന​ ​സി​നി​മ​ ​അ​ഭി​ന​യി​ച്ചു​ ​തീ​ർ​ത്ത​ശേ​ഷം,​ 1991​ ​ലെ​ ​ആ​ ​ന​വം​ബ​ർ​ ​മാ​സ​ത്തി​ൽ​ ​ജ​യാ​ ​ബ​ച്ച​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഗം​ഭീ​ര​മാ​യി​ ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ ​കു​ട്ടി​ക​ളു​ടെ​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ​ ​ മു​ഖ്യാ​ ​തി​ഥി​യാ​യി​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​വേ​ണ്ടി​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്‌​ ​എ​ത്തി​യ​താ​യി​രു​ന്നു,​ ​അ​മി​താ​ഭ് ​ബ​ച്ച​ൻ....
അ​മി​താ​ഭ്ബ​ച്ച​ൻ​ ​എ​ന്ന​ ​അ​പൂ​ർ​വ​ ​പ്ര​തി​ഭാ​സ​ത്തി​ന്റെ​ ​മാ​സ്മ​രി​ക​ ​വ​ല​യ​ത്തി​ലേ​ക്ക് ​ആ​ക​ർ​ഷി​ക്ക​പ്പെ​ട്ട​ ​ഒ​രു​ ​ത​ല​മു​റ​യാ​ണ് ​എ​ന്റേ​ത്.​അ​ന്നൊ​ക്കെ​ ​പു​തി​യ​ ​ഹി​ന്ദി​ ​സി​നി​മ​ക​ൾ​ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​​യി​രു​ന്ന​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​തീ​യേ​റ്റ​റു​ക​ളി​ൽ​ ​'​ക​ഭി​ ​ക​ഭി​യും​"​ 'അ​മ​ർ​ ​അ​ക്ബ​ർ​ ​ആ​ന്റ​ണി​യും​ ​മു​ക്കാദ​ർ​ ​കാ​ ​സി​ക​ന്ദ​റും​"​ ​'​ഡോ​ണും​"​ ​'​ത്രി​ശൂ​ലും​" ​'​ഗ്രേ​റ്റ്‌​ ​ഗാം​ബ്ല​റും​"​ ​'​ഷാ​നും​"​ ​'​പ​ർ​വ​രി​ഷും​" ​'​ലാ​വാ​രി​സു​" ​മൊ​ക്കെ​ ​ആ​ദ്യ​ത്തെ​ ​ദി​വ​സം​ ​ത​ന്നെ​ ​കാ​ണാ​ൻ​ ​തി​ ​ക്കി​ത്തി​ര​ക്കു​ന്ന​ ​നീ​ണ്ട​ ​ക്യൂ​വി​ൽ​ ​ഞാ​നും​ ​പ്രി​യ​ ​സു​ഹൃ​ത്ത് ​സു​രേ​ഷും​ ​ മു​റ​ ​തെ​റ്റാ​തെ​ ​സ്ഥാ​നം​ ​പി​ടി​ക്കാ​റു​ ​ണ്ടാ​യി​രു​ന്നു.​ഒ​രു​ ​ത​ല​മു​റ​യു​ടെ​ ​കൗ​മാ​ര​ ​യൗ​വ​ന​കാ​ല​ത്തെ​യാ​കെ​ ​നി​റ​പ്പ​കി​ട്ടു​ള്ള​വ​യാ​ക്കി​ ​തീ​ർ​ക്കു​ന്ന​തി​ൽ,​അ​വ​രു​ടെ​ ​വി​കാ​ര​വി​ചാ​ര​ങ്ങ​ൾ​ക്ക് ​തീ​ഷ്ണ​ത​യ​ണ​യ്ക്കു​ന്ന​തി​ൽ​ ​ ആ​ ​ക്ഷു​ഭി​ത​ ​യൗ​വ​നം​ ​വ​ഹി​ച്ച​ ​പ​ങ്ക് ​ഒ​രു​പാ​ട് ​എ​ഴു​ത​പ്പെ​ട്ടി​ട്ടു​​ള്ള​താ​ണ​ല്ലോ.​ ​ഇ​വി​ടെ​ ​ഞാ​നോ​ർ​മ്മി​ക്കു​ന്ന​ത് ​എ​ന്നി​ലെ​ ​സി​നി​മാ​ ​പ്രേ​മി​യി​ലേ​ക്ക് ​ആ​ ​മ​ഹാ​പ്ര​തി​ഭ​ ​വ​ന്നു​ചേ​ർ​ന്ന​ ​നാ​ൾ​വ​ഴി​ക​ളെ​ ​കു​റി​ച്ചാ​ണ്.
ലെ​ജ​ൻ​ഡു​ക​ളാ​യ​ ​ദി​ലീ​പ് ​കു​മാ​ർ​ ​-​ ​രാ​ജ് ​ക​പൂ​ർ​ ​-​ ​ദേ​വാ​ന​ന്ദ് ​ത്രി​മൂ​ർ​ത്തി​ക​ളെ​യും​ ​'​യാ​ഹൂ​"എ​ന്ന് ​അ​ല​മു​റ​യി​ടു​ന്ന​ ​ഷ​മ്മി​ ​ക​പൂ​റി​നെ​യു​മൊ​ക്കെ​ ​ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന,​ ​അ​ൻ​പ​തു​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പു​ള്ള​ ​ഒ​രു​ ​പ​ത്തു​ ​വ​യ​സു​കാ​ര​നെ​ ​ഒ​ന്നു​ ​സ​ങ്ക​ല്പി​ക്കാ​മോ​?​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ​ ​അ​ച്ഛ​ൻ​ ​വീ​ട്ടി​ൽ​ ​കൊ​ണ്ടു​വ​രാ​റു​ള്ള​ ​പ​ത്ര​മാ​സി​ക​ക​ളി​ലെ​ ​ഫി​ലിം​ ​ഫെ​യ​ർ,​ ​സ്ക്രീ​ൻ,​ ​സ്റ്റാ​ർ​ ​ആ​ൻ​ഡ് ​സ്റ്റൈ​ൽ​ ​തു​ട​ങ്ങി​യ​ ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളാ​യി​രു​ന്നു​ ​ഹി​ന്ദി​ ​സി​നി​മ​യെ​ ​കു​റി​ച്ചു​ള്ള​ ​അ​റി​വും​ ​ഇ​ഷ്ട​വു​മൊ​ക്കെ​ ​എ​ന്നി​ൽ​ ​വ​ള​ർ​ത്തി​യ​ത്.​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​സൂ​പ്പ​ർ​ ​സ്റ്റാ​റി​ന്റെ​ ​കൊ​ടു​ങ്കാ​റ്റ് ​പോ​ലെ​യു​ള്ള​ ​ക​ട​ന്നു​ ​വ​ര​വ് ​ആ​ ​നാ​ളു​ക​ളി​ലാ​യി​രു​ന്നു.​'​ആ​രാ​ധ​ന​"​യി​ൽ​ ​തു​ട​ങ്ങി​ ​'​സ​ഫ​ർ​",​ ​'​ക​ട്ടി​ ​പ​തം​ഗ്",​'​ഹാ​ത്തി​ ​മേ​രെ​ ​സാ​ത്തി​",​ ​'​അ​മ​ർ​ ​പ്രേം​".....​ ​തു​ട​ങ്ങി​യ​ ​ഹി​റ്റു​ക​ളു​ടെ​ ​പ​ര​മ്പ​ര​ ​യി​ലൂ​ടെ,​ ​ആ​ന​ന്ദ് ​ബ​ക്ഷി​ ​-​-​ ​ആ​ർ​ ​ഡി​ ​ബ​ർ​മ്മ​ൻ​ ​-​-​ ​കി​ഷോ​ർ​ ​കു​മാ​ർ​ ​ടീം​ ​ഒ​രു​ക്കി​യ​ ​അ​തി​ ​മ​നോ​ഹ​ര​ ​ഗാ​ന​ങ്ങ​ളി​ലൂ​ടെ​ ​വീ​ശി​യ​ടി​ച്ച​ ​'​രാ​ജേ​ഷ് ​ഖ​ന്ന​ ​ത​രം​ഗം​"​ ​എ​ന്നെ​യും​ ​വ​ല്ലാ​തെ​യ​ങ്ങു​ ​വ​ശീ​ക​രി​ച്ചു.

െ​.എ.​ ​അ​ബ്ബാ​സി​ന്റെ​ ​'​സാ​ത് ​ഹി​ന്ദു​സ്ഥാ​നി​"​ ​എ​ന്ന​ ​ഹി​ന്ദി​ ​സി​നി​മ​യി​ൽ​ ​മ​ല​യാ​ള​ത്തി​ന്റെ​ ​മ​ധു​ ​ഒ​രു​ ​പ്ര​ധാ​ന​ ​വേ​ഷ​മ​ഭി​ന​യി​ക്കു​ന്നു​ ​എ​ന്ന​ ​വാ​ർ​ത്ത​ ​വാ​യി​ക്കു​ന്ന​ത് ​ആ​യി​ട​യ്ക്കാ​ണ്.​പോ​ർ​ച്ചു​ഗീ​സു​കാ​രു​ടെ​ ​കൈയിൽ​ ​നി​ന്ന് ​ഗോ​വ​യെ​ ​വി​മോ​ചി​പ്പി​ക്കാ​ൻ​ ​പോ​കു​ന്ന​ ​ഏ​ഴ് ​ഇ​ന്ത്യാ​ ക്കാ​രു​ടെ​ ​കൂ​ട്ട​ത്തി​ലെ​ ​ഉ​ത്ത​ർ​പ്ര​ദേ​ശ്കാ​ര​നാ​യ​ ​ക​വി​യെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന,​മെ​ലി​ഞ്ഞു​ ​നീ​ണ്ട​ ​ചെ​റു​പ്പ​ക്കാ​ര​നെ​ ​കു​റി​ച്ച് ​ഫി​ലിം​ ​ഫെ​യ​റി​ൽ​ ​വ​ന്ന​ ​ലേ​ഖ​ന​വും​ ​കു​ർ​ത്ത​യും​ ​പൈ​ജാ​മ​യു​മ​ണി​ഞ്ഞ​ ​അ​യാ​ളു​ടെ​ ​പ​ട​വും​ ​ക​ണ്ട​പ്പോ​ൾ​ ​അ​ബ്ബാ​സെ​ ​ഴു​തി​യ​ ​നോ​വ​ലി​ൽ​ ​വാ​യി​ച്ച​റി​ഞ്ഞ​ ​അ​ൻ​വ​ർ​ ​അ​ലി​യ്ക്ക് ​ജീ​വ​ൻ​ ​വെ​ച്ച​തു​പോ​ലെ​ ​തോ​ന്നി.​ആ​യി​ട​യ്ക്ക് ​ത​ന്നെ​യാ​ണ് ​ഋ​ഷി​കേ​ശ് ​മു​ഖ​ർ​ജി​യു​ടെ​ ​'​ആ​ന​ന്ദ് "​ ​തീ​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.​ഓ​രോ​ ​ഫ്ര​യിമിലും​ ​സൂ​പ്പ​ർ​ ​താ​രം​ ​രാ​ജേ​ഷ് ​ഖ​ന്ന​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​ആ​ ​ചി​ത്ര​ത്തി​ൽ​ ​ബാ​ബു​ ​മൊ​ശാ​യി​യു​ടെ​ ​സൈ​ഡ് ​റോ​ളി​ൽ​ ​വ​ന്ന് ​പ്രേ​ക്ഷ​ക​രു​ടെ​ കൈയടി​യേ​റ്റു​വാ​ങ്ങി​യ​ ​ചെ​റു​പ്പ​ക്കാ​ര​നെ​ ​പി​ന്നീ​ട് ​ക​ണ്ട​ത് ​'​അ​ഭി​മാ​നി​"ൽ​ ​അ​സൂ​യ​ ​ക​ല​ർ​ന്ന​ ​ഈ​ഗോ​യും​ ​കോം​പ്ല​ക്സും​ ​കാ​ര​ണം​ ​ക​ലാ​കാ​രി​യാ​യ​ ​ഭാ​ര്യ​യോ​ട് ​നി​ന്ദാ​പൂ​ർ​വ്വം​ ​പെ​രു​മാ​റി​ ​പ്രേ​ക്ഷ​ക​രെ​യാ​കെ​ ​വെ​റു​പ്പി​ക്കു​ന്ന​ ​ഗാ​യ​ക​ന്റെ​ ​വേ​ഷ​ത്തി​ലാ​ണ്.​ ​'​ബ​ക്ക​റ്റി​"ന്റെ​ ​ഇ​ന്ത്യ​ൻ​ ​പ​തി​പ്പാ​യ​ ​'​ന​മ​ക്ക് ​ഹ​രാ​"മി​ൽ​ ​രാ​ജേ​ഷ് ​ഖ​ന്ന​ ​യോ​ടൊ​പ്പം​ ​വീ​ണ്ടു​മെ​ത്തു​മ്പോ​ഴേ​ക്കും​ ​നാ​യ​ക​നാ​യ​ ​സോ​മു​വി​നെ​ ​ക്കാ​ൾ​ ​പ്ര​തി​നാ​യ​ക​നാ​യ​ ​വി​ക്കി​ ​ഒ​രു​പാ​ട് ​മു​ന്നേ​റി​ക്ക​ ​ഴി​ഞ്ഞി​രു​ന്നു.​ ​'​സ​ഞ്ജീ​റി​"​ലെ​ ​വി​ജ​യ്ക്ക്‌​ ​തൊ​ട്ടു​ ​പി​ന്നാ​ലെ​ ​'​ദീ​വാ​റി​"​ലെ​ ​വി​ജ​യ് ​യും​ ​അ​തേ​വ​ർ​ഷം​ ​ത​ന്നെ​ ​'​ഷോ​ലെ​"യി​ലെ​ ​ജ​യ് ​യും​ ​കൂ​ടി​ ​എ​ത്തി​യ​തോ​ടെ,​ ​രാ​ജേ​ഷ് ​ഖ​ന്ന​യി​ൽ​ ​നി​ന്ന് ​അ​മി​താ​ഭ് ​ബ​ച്ച​നി​ലേ​ക്ക് ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ഡ​ത്തി​ന്റെ​ ​ചെ​ങ്കോ​ൽ​ ​കൈ​മാ​റു​ന്ന​ ​കാ​ഴ്ച​യ്ക്ക് ​ഞ​ങ്ങ​ളു​ടെ​ ​ത​ല​മു​റ​ ​സാ​ക്ഷ്യം​ ​വ​ഹി​ച്ചു.​പ്ര​കാ​ശ് ​മെ​ഹ്റ​യും​ ​യാ​ഷ് ​ചോ​പ്ര​യും​ ​മ​ൻ​ ​മോ​ഹ​ൻ​ ​ദേ​ശാ​യി​യും​ ​ര​മേ​ഷ് ​സി​പ്പി​യും​ ​ചേ​ർ​ന്ന് ​പ​ണി​തു​ ​ന​ൽ​കി​യ​ ​ആ​ ​മ​യൂ​ര​ ​സിം​ഹാ​സ​നം​ ​നാ​യ​ക​നെ​ന്ന​ ​നി​ല​യി​ലു​ള്ള​ ​അ​വ​സാ​ന​ത്തെ​ ​ഹി​റ്റാ​യ​ ​'​ഖു​ദാ​ ​ഹ​വാ​"​വ​രെ​ ​അ​മി​താ​ഭി​ന് ​വി​ട്ടൊ​ഴി​യേ​ണ്ടി​ ​വ​ന്നി​ല്ല.
1970​ ​ക​ളി​ൽ​ ​ഋ​ഷി​കേ​ശ് ​മു​ഖ​ർ​ജി​യും​ ​ഗു​ൽ​സാ​റും​ ​ബ​സു​ ​ചാ​റ്റ​ർ​ജി​യും​ ​ന​ൽ​കി​യ​ ​മ​നോ​ഹ​ര​ ​ചി​ത്ര​ങ്ങ​ൾ​ ​മ​ദ്ധ്യ​വ​ർ​ത്തി​ ​സി​നി​മ​യു​ടെ​ ​ഒ​തു​ങ്ങി​യ​ ​നാ​ട്ടു​വ​ഴി​ ​വെ​ട്ടി​യൊ​രു​ക്കു​ക​യാ​ണ​ല്ലോ​ ​ചെ​യ്ത​ത്.​'​യേ​ ​ദോ​സ്തീ​" ​പാ​ടി​ക്കൊ​ണ്ട് ​ആ​ത്മ​ ​സൗ​ഹൃ​ദ​ത്തി​ന്റെ​ ​അ​ന​ശ്വ​ര​ ​ഗാ​ഥ​ ​ര​ചി​ച്ച​ ​വീ​രു​വും​ ​ജ​യ് ​യും​ ​ചേ​ർ​ന്ന് ​'​ചു​പ് ​കേ​ ​ചു​പ്കെ​"​ ​യി​ൽ​ ​'​സാ​രീ​ ​ഗ​മാ​"​ ​പാ​ടി​ ​ര​സി​പ്പി​ച്ച​പ്പോ​ൾ​ ​ശ​ർ​മ്മി​ളാ​ ​ടാ​ഗോ​റി​നോ​ടൊ​പ്പം​ ​കു​ടു​കു​ടാ​ ​ചി​രി​ക്കാ​ൻ​ ​പ്രേ​ക്ഷ​ക​ർ​ ​മു​ഴു​വ​നും​ ​കൂ​ട്ടി​നു​ ​ണ്ടാ​യി​രു​ന്നു.​'​അ​മ​ർ​ ​അ​ക്ബ​ർ​ ​ആ​ന്റ​ണി​"​യി​ലും​ ​മ​റ്റ​നേ​കം​ ​ചി​ത്ര​ങ്ങ​ളി​ലും​ ​അ​മി​താ​ഭി​ലെ​ ​കോ​മേ​ഡി​യ​ൻ​ ​നി​റ​ഞ്ഞാ​ടു​ന്ന​ത് ​നാം​ ​ക​ണ്ടു.​എ​ന്നാ​ൽ​ ​ഇ​തി​ൽ​ ​നി​ന്നൊ​ക്കെ​ ​വ്യ​ത്യ​സ്ത​മാ​യി​ ​ഋ​ഷി​ദാ​യു​ടെ​ ​ത​ന്നെ​ ​'​മി​ലി​"​യി​ലെ​ ​ശേ​ഖ​റി​ൽ​ ​തെ​ളി​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ത് ​അ​മി​താ​ഭി​ന്റെ​ ​സൂ​ക്ഷ്മാ​ഭി​ന​യ​ ​മി​ക​വാ​ണ്.​ ​'​അ​ഭി​മാ​നി​"ൽ​ ​എ​ന്ന​പോ​ലെ​ ​ജ​യാ​ഭാ​ദു​ ​രി​ ​അ​വി​ടെ​യും​ ​ഒ​രു​പ​ടി​ ​മു​ന്നി​ലാ​യി​രു​ന്നെ​ങ്കി​ലും.​കൂ​ലി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​സെ​റ്റി​ൽ​ ​വെ​ച്ച് ​സം​ഭ​വി​ച്ച,​ മ​ര​ണ​ത്തി​ന്റെ​ ​ഗു​ഹാ​മു​ഖം​ ​വ​രെ​ ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​അ​പ​ക​ട​വും​ ​ദാ​മ്പ​ത്യ​ത്ത​​ക​ർ​ച്ച​യു​ടെ​ ​പ​ടി​വാ​തി​ൽ​ക്ക​ലോ​ളം​ ​എ​ത്തി​ച്ച​ ​രേ​ഖ​യു​മാ​യു​ള്ള​ ​പ്ര​ണ​യ​വും​ ​ആ​രാ​ധ​ക​മ​ന​സു​ക​ളെ​യും​ ​വ​ല്ലാ​തെ​ ​മ​ഥി​ച്ചു....
അ​മി​താ​ഭ്ബ​ച്ച​ന്റെ​ ​ഇ​ന്ന​ത്തെ​ ​രൂ​പ​ത്തി​ലു​ള്ള​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​അ​വ​യി​ലേ​ക്ക് ​അ​ദ്ദേ​ഹം​ ​അ​നാ​യാ​സ​മാ​യി​ ​ന​ട​ത്തു​ന്ന​ ​പ​ര​കാ​യ​ ​പ്ര​വേ​ശ​വും​ ​പ​ണ്ടെ​ ​ത്ത​തി​നേ​ക്കാ​ളേ​റെ​ ​പ​ക്വ​ത​യും​ ​പാ​ക​ത​യും​ ​പ്ര​ക​ട​മാ​ക്കു​ന്ന​വ​യാ​ണ്സം​ശ​യ​മി​ല്ല.​പ്ര​തീ​ക്ഷാ​ ​നി​ർ​ഭ​ര​വും​ ​അ​തേ​സ​മ​യം​ ​സം​ഘ​ർ​ഷ​ ​ഭ​രി​ത​വു​മാ​യ​ ​ഒ​രു​ ​ജീ​വി​ത​കാ​ല​ഘ​ട്ട​ത്തി​ൽ​ ​ന​മ്മ​ളെ​ ​ഒ​രു​പാ​ട് ​ഒ​രു​പാ​ട് ​ആ​ഹ്ലാ​ദി​പ്പി​ക്കു​ക​യും​ ​ആ​വേ​ശം​ ​കൊ​ള്ളി​ക്കു​ക​യും​ ​നൊ​മ്പ​ര​പ്പെ​ടു​ത്തു​ക​യും​ ​മോ​ഹി​പ്പി​ക്കു​ക​യും​ ​അ​തി​ശ​യി​പ്പി​ക്കു​ക​യു​മൊ​ക്കെ​ ​ചെ​യ്യുന്ന ​ഒ​രു​ ​മ​ഹാ​പ്ര​തി​ഭ​യോ​ടു​ള്ള​ ​ ഇ​ഷ്ടം​ ​രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണി​വി​ടെ.
മു​പ്പ​തു​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ മുമ്പ് ആ​ ​അ​ഭി​മു​ഖം​ ​ചി​ത്രീ​ക​രി​ക്കു​മ്പോ​ൾ,​ ​എ​ന്തൊ​രു​ ​സൗ​മ​ന​സ്യ​ വും​ ​സൗ​ഹൃ​ദ​വു​മാ​ണ് ​ആ​ ​താ​ര​ ​ച​ക്ര​വ​ർ​ത്തി​ ​ഞ​ങ്ങ​ളോ​ട് ​പ്ര​ക​ടി​പ്പി​ച്ച​തെ​ന്നോ​ർ​ ​മ്മി​ക്കു​ന്നു.
അ​മി​താ​ഭ് ​ബ​ച്ച​ൻ​ ​എ​ന്ന​ ​പേ​രോ​ർ​മ്മി​ക്കു​മ്പോ​ൾ​ ​എ​ന്റെ​ ​മ​ന​സി​ലേ​ക്കാ​ദ്യം​ ​ഓ​ടി​യെ​ത്തു​ന്ന​ത് ​ആ​രെ​യും​ ​വ​ശീ​ക​രി​ക്കു​ന്ന​ ​ആ​ ​താ​ര​ ​ശ​രീ​ര​മ​ല്ല.​ത​ന്നോ​ടൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ഒ​രി​ക്ക​ലും​ ​അ​വ​സ​ര​മു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​ ​ഒ​രു​ ​ജ്യേ​ഷ്ഠ​ ​ക​ലാ​കാ​ര​ന്റെ​ ​മു​ന്നി​ൽ​ ​ഇ​രു​കൈ​ക​ളും​ ​തൊ​ഴു​തു​പി​ടി​ച്ച് ​എ​ത്ര​യോ​ ​നേ​രം​ ​ഒ​രേ​പ​ടി​ ​നി​ൽ​ക്കു​ന്ന​ ​വി​ന​യ​ത്തി​ന്റെ,​ ​എ​ളി​മ​യു​ടെ​ ​ദീ​ർ​ഘ​കാ​യ​രൂ​പ​മാ​ണ്.​അ​താ​ണ്‌​ ​അ​മി​താ​ഭ് ​ബ​ച്ച​ൻ.
(ദൂരദർശൻ തിരുവനന്തപുരം കേന്ദ്രത്തിൽ പ്രോഗ്രാം മേധാവിയായിരുന്നു ലേഖകൻ
ഫോൺ: 9447139996)​