കമ്പം തിരുവനന്തപുരത്ത്

mm

നവാഗതനായ സുധൻ രാജ് സംവിധാനം ചെയ്യുന്ന കമ്പം എന്ന ചിത്രത്തിൽ പ്രശസ്ത നിർമ്മാതാവും പ്രൊജക്ട് ഡിസൈനറുമായ എൻ.എം ബാദുഷ പൊലീസ് വേഷത്തിൽ എത്തുന്നു.സി.ഐ മുഹമ്മദ് ഇക്ബാൽ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സുധൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ .തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ സംവിധായകരായ തുളസിദാസ്, സജിൻ ലാൽ, താരങ്ങളായ മൻരാജ്, ലക്ഷിമി ദേവൻ, പ്രൊഡക്ഷൻ കൺട്രോളർമാരായ എൽദോ സെൽവരാജ്, ശ്യാം തൃപ്പൂണിത്തുറ, ഹർഷൻ പട്ടാഴി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. പൂർണമായും തിരുവനന്തപുരത്താണ് ചിത്രീകരണം .പി.ആർ .ഒ ; പി.ശിവപ്രസാദ്