
താരൻ എന്നത് നിസാരമായ കാര്യമല്ല. മുടിയുടെ ആരോഗ്യത്തെ മാത്രമല്ല മുഖത്തെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ഇത് ബാധിക്കുന്നു. കൃത്യസമയത്ത് തന്നെ വേണ്ട ശ്രദ്ധ നൽകി താരനെ തുരത്തിയില്ലെങ്കിൽ കൂടുതൽ വഷളാകുമെന്ന കാര്യത്തിൽ സംശയമില്ല. വളരെ എളുപ്പത്തിൽ കർപ്പൂരം ഉപയോഗിച്ച് താരൻ എങ്ങനെ ഇല്ലാതാക്കാം എന്ന് നോക്കാം.
എണ്ണ
അഞ്ചോ ആറോ കർപ്പൂര കട്ടകൾ നന്നായി പൊടിച്ചെടുക്കുക. ഇതിലേയ്ക്ക് വെളിച്ചെണ്ണ ചേർത്ത് കുറച്ച് സമയം വയ്ക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കേണ്ടതാണ്. ഇത് ഒരു മണിക്കൂറിന് ശേഷം നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഷാംപൂ ഉപയോഗിച്ച് കഴുകികളയാവുന്നതാണ്.
താരൻ ഇല്ലാതാക്കാൻ മാത്രമല്ല, തലയിൽ തണുപ്പ് നിലനിർത്തി മുടി നന്നായി വളരാനും കർപ്പൂരം സഹായിക്കുന്നു. പേനും ഈരും ഇല്ലാതാക്കാനും കർപ്പൂരത്തിലെ ആന്റി ഫംഗൽ ഗുണങ്ങൾ സഹായിക്കുന്നു. ഏറെ കാലമായി വേദന സംഹാരി ഉൾപ്പെടെയുള്ള പല മരുന്നുകളിലും ഉപയോഗിക്കുന്ന ഔഷധഗുണമുള്ള വസ്തു കൂടെയാണ് കർപ്പൂരം.