vasthu

നമ്മൾ വീടുകളിൽ പല തരത്തിലുള്ള ചിത്രങ്ങൾ വയ്ക്കാറുണ്ട്. വീടുകൾ അലങ്കരിക്കാൻ വേണ്ടിയാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ചില ചിത്രങ്ങൾ വീടിന് ഭംഗി മാത്രമല്ല സമ്പത്തും ഐശ്വര്യവും കൊണ്ടുവരാൻ സഹായിക്കും. ഈ ചിത്രങ്ങൾ നിങ്ങളുടെ ചുറ്റുപാട് കൂടുതല്‍ പോസിറ്റീവാക്കി നിലനിർത്തുകയും ചെയ്യും. അത്തരത്തിൽ ഒന്നാണ് ഏഴ് കുതിരകൾ ഓടുന്ന ചിത്രം.

സ്ഥിരോത്സാഹം, നേട്ടം, വിശ്വസ്തത, വിജയം, ശക്തി, സ്വാതന്ത്ര്യം, വേഗത എന്നിങ്ങനെ പല കാര്യങ്ങളെയും കുതിര സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇവ എവിടെ വയ്ക്കുന്നു, എങ്ങനെ വയ്ക്കുന്നു എന്നതിലൊക്കെ കാര്യമുണ്ട്. ഈ ചിത്രവുമായി ബന്ധപ്പെട്ട് നിങ്ങൾ അറി‍ഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട്. അല്ലെങ്കിൽ കുതിരകളുടെ ചിത്രം സൂക്ഷിക്കുന്നതിനുള്ള ഫലം ലഭിക്കാതെ പോകും.

1. ദേഷ്യഭാവത്തിലിരിക്കുന്ന കുതിരകളുടെ ചിത്രം വാങ്ങാതിരിക്കുക.

2. ഈ ചിത്രം വീട്ടിലോ ഓഫീസിലോ വയ്ക്കുന്നതിലൂടെ പുരോഗതി ഉണ്ടാകും എന്നാണ് വിശ്വാസം. എല്ലാ പ്രവൃത്തിയിലും വിജയമുണ്ടാകും. ഈ ചിത്രത്തിൽ നിന്ന് ധാരാളം പോസിറ്റീവ് എനർജി ലഭിക്കുന്നു.

3. വീടിന്റെ കിഴക്ക് ഭാ​ഗത്തുള്ള ഭിത്തിയിൽ എവിടെ വേണമെങ്കിലും കുതിരകളുടെ ചിത്രം വയ്ക്കാം. എന്നാൽ തെക്ക് ദിശയിലുള്ള ഭിത്തിയിൽ ചിത്രം തൂക്കുന്നത് ഏറ്റവും ഐശ്വര്യമായി കരുതുന്നു.

4. യുദ്ധം ചെയ്യുന്നതോ രഥം വലിക്കുന്നതോ ആയ കുതിരകളുടെ ചിത്രം പാടില്ല. ഏഴ് കുതിരകളുടെ ചിത്രം ലളിതമായിരിക്കണം.

5. വെള്ള നിറത്തിലുള്ള കുതിരകളുടെ ചിത്രം വയ്ക്കുന്നത് ഏറ്റവും മംഗളകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ചിത്രത്തിലെ ഓരോ കുതിരയെയും നന്നായി കാണാൻ സാധിക്കുന്നുവെന്ന് ഉറപ്പാക്കുക.

6. ഈ ചിത്രം ജോലിസ്ഥലത്ത് വയ്ക്കുന്നതിലൂടെ ബിസിനസ് പുരോഗമിക്കാൻ തുടങ്ങും. ജോലിസ്ഥലത്ത് ഓടുന്ന കുതിരകളുടെ ചിത്രം കിഴക്ക് ദിശയിൽ വയ്ക്കണം.

7. കുതിരയുടെ ചിത്രം പൊട്ടിപ്പോകാതെ നോക്കണം. ഒറ്റയ്ക്കുള്ള കുതിരയുടെ ചിത്രം നെഗറ്റീവ് എനർജി നൽകുന്നു.