jio-laptop

ന്യൂഡൽഹി: ബഡ്‌ജറ്റ് ഫോൺ അവതരിപ്പിച്ചതിന് പിന്നാലെ ബഡ്‌ജറ്റ് ലാപ്‌ടോപ്പും ഉപഭോക്താക്കളിലേക്ക് എത്തിക്കാനൊരുങ്ങി റിലയൻസ് ജിയോ. 4 ജി സിം കണക്ഷനോടു കൂടി 15000 രൂപയ്‌ക്കാണ് ലാപ്‌ടോപ്പ് ലഭ്യമാക്കുക. മൈക്രോസോഫ്‌റ്റ്, ക്വാൽകോം എന്നിവരുടെ സഹായത്താടെയാണ് ലാപ്‌ടോപ്പ് പദ്ധതി എന്നാണ് സൂചന.

ആദ്യഘട്ടത്തിൽ സ്‌കൂളിലും സർക്കാർ സ്ഥാപനങ്ങളിലുമായിരിക്കും ലാപ്‌ടോപ്പ് ലഭ്യമാക്കുക. ഈ മാസം തന്നെ ഇതിന്റെ വിതരണം ഉണ്ടാകും. എന്നാൽ മറ്റു ഉപഭോക്താക്കൾക്ക് 5ജി സേവനം ആരംഭിച്ചതിന് ശേഷമാകും ലാപ്‌ടോപ്പ് വാങ്ങാൻ അവസരമുണ്ടാവുക.

ജിയോയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്‌റ്റമായ ജിയോ ഒഎസിൽ ആണ് ലാപ്‌ടോപ്പ് പ്രവർത്തിക്കുക. ജിയോ സ്റ്റോറിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യാം.