mukesh-yadav

ലക്‌നൗ: പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണപ്പിരിവ് നടത്തിയ ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ സാഹിബാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുകേഷ് യാദവാണ് പൊലീസിന്റെ പിടിയിലായത്. മുകേഷിന് 150 കിലോയോളമാണ് ശരീരഭാരം. 23ാം വയസിൽ പൊലീസ് ഇൻസ്‌പെക്‌ടറായി എന്നതും അമിത വണ്ണവുമാണ് ഇയാളെ കുടുക്കിയത്. സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.

ഫിറോസാബാദ് ജില്ലയിലെ താജ് എക്‌സ്‌പ്രസ് ഹൈവേയിൽ ഒരു പൊലീസ് ഇൻസ്‌പെക്‌ടർ അനധിതൃതമായി പണപ്പിരിവ് നടത്തുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതനുസരിച്ച് ആഗ്ര അതിർത്തിയിൽ ദിവസങ്ങളോളം രാത്രി പൊലീസ് പരിശോധന നടത്തി. എന്നാൽ പ്രതിയെ പിടികൂടാൻ സാധിച്ചില്ല. കഴിഞ്ഞ ദിവസം ദേശീയപാത രണ്ടിലെ ഉസൈനി ഗ്രാമത്തിന് സമീപം നടത്തിയ പരിശോധനയിൽ വാഹനങ്ങളോട് പിഴ ചോദിക്കുന്ന പൊലീസുകാരനെ കണ്ടെത്തുകയായിരുന്നു.ഉടമകൾ പണം നൽകിയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു.

തുടർന്ന് പൊലീസ് മുകേഷിനെ ചോദ്യം ചെയ്തു. സ്റ്റേഷൻ വിവരങ്ങൾ ചോദിച്ചപ്പോൾ ഇയാൾ പരുങ്ങിയത് കൂടുതൽ സംശയം ജനിപ്പിച്ചു. ഇതിനിടെ ഇയാൾ വ്യാജ തിരിച്ചറിയൽ കാർഡ് പൊലീസിനെ കാണിച്ചു. എന്നാൽ ചോദ്യം ചെയ്യൽ തുടർന്നതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പണപ്പിരിവിന് പൊലീസ് യൂണിഫോം ഉപയോഗിക്കുകയായിരുന്നെന്ന് പ്രതി വെളിപ്പെടുത്തി.

#GoodWorkByFirozabadPolice

थाना टूण्डला पुलिस टीम द्वारा एक अभियुक्त को पुलिस इंस्पेक्टर की वर्दी पहन कर वाहनों से अवैध वसूली करते हुए किया गया गिरफ्तार ।

अभियुक्त के कब्जे से फर्जी आधार कार्ड, पुलिस इंस्पेक्टर का फर्जी आईडी कार्ड, पुलिस की वर्दी में फोटो व अन्य सामान बरामद । pic.twitter.com/q7mMhkHHfc

— Firozabad Police (@firozabadpolice) October 2, 2022

Mukesh Yadav of #Ghaziabad was arrested by @firozabadpolice for impersonating as cop and extorting cash from local residents.#UttarPradesh https://t.co/xRCZF39XMM pic.twitter.com/8KIPgpc8bO

— Arvind Chauhan (@Arv_Ind_Chauhan) October 2, 2022

പൊലീസിന്റെ വലിയ സ്റ്റിക്കർ പതിച്ച വാഗണാർ കാറിൽ യൂണിഫോമിൽ കറങ്ങി സ്വകാര്യ ബസുകളിലും ട്രക്കുകളിലും പരിശോധന നടത്തി ഉടമകളിൽ നിന്ന് പണം തട്ടുകയായിരുന്നു പതിവ്. പ്രതിയിൽ നിന്ന് രണ്ട് ആധാർ കാർഡ്, രണ്ട് പാൻ കാർഡ്, തിരിച്ചറിയൽ കാർഡ്, ഒരു ഡ്രൈവിംഗ് ലൈസൻസ്, മൂന്ന് എ ടി എം കാർഡ്, ഒരു മെട്രോ കാർഡ്, വാഹന രജിസ്ട്രേഷൻ കാർഡ്, പൊലീസ് തിരിച്ചറിയൽ കാ‌ർഡ് തുടങ്ങിയവ കണ്ടെടുത്തു. ഇവയിൽ ഭൂരിഭാഗവും വ്യാജമാണെന്നാണ് റിപ്പോർട്ട്. മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.