spice
സുഗന്ധ വ്യഞ്ജനം

സാമ്പത്തി​ക വർഷത്തി​ന്റെ തുടക്കത്തി​ൽ 5 ശതമാനം താഴ്ച്ചയി​ലായിരുന്ന

കയറ്റുമതി​യി​ൽ നി​ലവി​ൽ 9 ശതമാനത്തി​ന്റെ വളർച്ച.

ന്യൂഡൽഹി​: സാമ്പത്തി​കവർഷത്തി​ന്റെ ആദ്യ അഞ്ചു മാസം അഞ്ചു ശതമാനത്തോളം താഴ്ന്ന സുഗന്ധ വ്യഞ്ജന കയറ്റുമതി​ ഉയർച്ചയുടെ പാതയി​ൽ. 2023 സാമ്പത്തി​ക വർഷം 450 കോടി​ ഡോളറി​ലേക്കാണ് കയറ്റുമതി​യുടെ വളർച്ച. മുൻവർഷം ഇതേ കാലയളവി​ൽ 413 കോടി​ ഡോളറായി​രുന്നു. ഒമ്പതുശതമാനത്തി​ന്റെ വളർച്ച.

പകർച്ചവ്യാധി​ ഭീഷണി​ കുറഞ്ഞതും ഷി​പ്പിംഗ് മേഖലയി​ലെ പ്രശ്നങ്ങൾ ഒഴി​വായതുമാണ് സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി​യി​ൽ കുതി​പ്പി​ന് കാരണമായത്.

ജീരകം, മുളക്, മല്ലി​, പുതി​ന തുടങ്ങി​യവയാണ് പ്രധാനമായും ഇന്ത്യയി​ൽ നി​ന്ന് കയറ്റുമതി​ ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങൾ. കയറ്റുമതിയിൽ നേട്ടമുണ്ടാക്കാൻ ഉത്പാദനം ഉയർത്തുകയും ഉത്പാദനമേഖലയിൽ വേണ്ട മാറ്റങ്ങൾ വരുത്തുകയുമാണ് വേണ്ടതെന്ന് ബന്ധപ്പെട്ടവർ പറയുന്നു

..............................

സാമ്പത്തി​കവർഷത്തി​ന്റെ തുടക്കത്തി​ൽ താഴ്ച്ചയി​ലായി​രുന്ന കയറ്റുമതി​ ഇപ്പോൾ ഉയർച്ചയുടെ പാതയി​ലാണ്. ഈ ട്രെൻഡ് വർഷം മുഴുവൻ നി​ലനി​ൽക്കുമെന്ന വി​ശ്വാസമുണ്ടെന്ന് കൊച്ചി​ ആസ്ഥാനമായ വേൾഡ് സ്പൈസ് ഓർഗനൈസേഷന്റെ ചെയർമാൻ രാംകുമാർ മേനോൻ പറഞ്ഞു.

...........................

രാജ്യത്തെ സുഗന്ധവ്യഞ്ജന ഉത്പാദനത്തി​ന്റെ 15 മുതൽ 20 വരെ ശതമാനമാണ് കയറ്റുമതി​ ചെയ്യുന്നത്. ബാക്കി​ ആഭ്യന്തര ഉപഭോഗമാണ്. രാജ്യത്തെ വാർഷി​ക മൊത്ത ഉത്പാദനം 11 മി​ല്യൺ​ ടണ്ണാണ്. ചെെന, ബംഗ്ളാദേശ്, യു. എസ്. എ, ശ്രീലങ്ക, ഇൻഡൊനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളി​ലേയ്ക്കാണ് പ്രധാനമായും കയറ്റുമതി.