mm

വിജയ്‌ചന്ദർ സംവിധാനം ചെയ്യുന്ന ആഹാ എന്ന ചിത്രത്തിൽ എസ്.ജെ. സൂര്യ നായകൻ. ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് സൂപ്പർഹിറ്റായി മാറിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ്. ഫഹദ് ഫാസിൽ അവതരിപ്പിച്ച പ്രകാശൻ എന്ന കഥാപാത്രത്തെ എസ്.ജെ. സൂര്യ പുനരവതരിപ്പിക്കും. ചിമ്പുവിനെ നായകനാക്കി വാൽ എന്ന ചിത്രം സംവിധാനം ചെയ്താണ് വിജയ് ചന്ദറുടെ അരങ്ങേറ്റം. വിക്രം നായകനായ സ്കെച്ച്, വിജയ് സേതുപതിയുടെ സങ്കത്തമിഴൻ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. നടൻ, സംവിധാനം, നിർമ്മാതാവ്, സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ സാന്നിദ്ധ്യം അറിയിക്കുന്ന എസ്.ജെ. സൂര്യ ഷങ്കർ സംവിധാനം ചെയ്യുന്ന രാംചരൺ ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഷങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ്.