mm

സാരിയിൽ വ്യത്യസ്തമായി സ്റ്റെൽ ചെയ്ത് തെന്നിന്ത്യൻ താരം ശ്രിയ ശരൺ .സാരിയോടുള്ള തന്റെ പ്രിയവും അടിക്കുറിപ്പിലൂടെ ശ്രിയ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു. ശ്രിയയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. സമൂഹ മാദ്ധ്യമത്തിൽ ഏറെ ആരാധകരുള്ള താരമാണ് ശ്രിയ.2001 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഇഷ്ടത്തിലൂടെയാണ് വെള്ളിത്തിര അരങ്ങേറ്റം. മമ്മൂട്ടിയുടെ പോക്കിരിരാജയിൽ പൃഥ്വിരാജിന്റെ നായികയായി എത്തി തിളങ്ങിയ ശ്രിയ മലയാളത്തിനും ഏറെ പ്രിയങ്കരി. ദൃശ്യം 2 വിന്റെ ഹിന്ദി പതിപ്പാണ് ശ്രിയയുടെ പുതിയ ചിത്രം. നവംബർ 18 നാണ് റിലീസ്.