ദസറയിലെ ആദ്യ സിംഗിൾ പുറത്ത്

നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദസറ . ചിത്രത്തിലെ ആദ്യ ഗാനമായ 'ധൂം ധൂം ദോസ്ഥാൻ' പുറത്തിറങ്ങി.ഗംഭീരമായ , കിടിലൻ നൃത്തചുവടുകളുമായി കൽക്കരി ഖനികളിലെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു ലോക്കൽ സ്ട്രീറ്റ് ഗാനം ആണിത്. ആക്ഷൻ പാക്കഡ് മാസ് കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത്. കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ ചിത്രത്തിലെ നായിക. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഹിന്ദി ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ, സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകുന്നു. എഡിറ്റർ: നവീൻ നൂലി,
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി ആണ് നിർമ്മാണം.അടുത്ത വർഷം മാർച്ച് 30ന് റിലീസ് ചെയ്യും. പി.ആർ.ഒ: ശബരി.