ss

ഡൽഹി: ശീതകാലത്ത് വായു ഗുണനിലവാരം നിരീക്ഷിക്കാൻ ഡൽഹി സർക്കാർ ഗ്രീൻ വാർ റൂം ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഉദ്ഘാടനം ചെയ്തു. പുകമഞ്ഞിനെ മറികടക്കാനുള്ള തന്ത്രങ്ങൾ നടപ്പിലാക്കുകയാണ് പ്രധാന ലക്ഷ്യം. ഗ്രീൻ വാർ റൂമിൽ ശാസ്ത്രജ്ഞർ, ട്രെയിനി എൻജിനിയർമാർ എന്നിവരുൾപ്പെടെ 12 പേരുണ്ടാകും.

പരിസ്ഥിതി ശാസ്ത്രജ്ഞനും എൻജിനിയറുമായ ഡോ. ബി.എം.എസ്. റെഡ്ഡിയാണ് വാർ റൂം ടീമിന്റെ തലവൻ. 'ഗ്രീൻ ഡൽഹി ആപ്പി"ലൂടെ ലഭിക്കുന്ന പരാതികൾ അസിസ്റ്റന്റ് ഇൻ ചാർജ് എൻ.കെ. ജോഷി, പരിസ്ഥിതി എൻജിനിയറും ശാസ്ത്രജ്ഞയുമായ ഡോ. നന്ദിത മൊയ്‌ത്ര എന്നിവരടങ്ങുന്ന ഒമ്പതംഗ സംഘം പരിശോധിക്കും. പരിസ്ഥിതി വകുപ്പിലെ ശാസ്ത്രജ്ഞരെയും മറ്റ് ഉദ്യോഗസ്ഥരെയും സഹായിക്കാൻ 28 പേരെ സർക്കാർ നിയമിച്ചിരുന്നു.

പരാതിപ്പെട്ടിയായി 'ഗ്രീൻ ഡൽഹി ആപ്പ്"

 വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച പരാതി- 54,156

 പരിഹരിച്ച പരാതികൾ- 90%

 കൂടുതൽ പരാതി ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ- 32,573

 പൊതുമരാമത്ത് വകുപ്പ് -9,118

 ഡൽഹി വികസന അതോറിട്ടി- 3,333

 പ്രാദേശിക സ്രോതസുകളിൽ നിന്നുള്ള വായു മലിനീകരണം- 31%

 ചുറ്റുമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള മലിനീകരണം- 59 %