
അനൂപ് മേനോൻ, സണ്ണി വയ്ൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം വരാൽ 14ന് റിലീസ് ചെയ്യും. രൺജി പണിക്കർ, സുരേഷ് കൃഷ്ണ, സായ് കുമാർ, ഇടവേള ബാബു, ശങ്കർ രാമകൃഷ്ണൻ, പ്രിയങ്ക നായർ, മാധുരി ബ്രഗാൻസ, ഗൗരി നന്ദ ഉൾപ്പെടെ അൻപതിലധികം താരങ്ങൾ അണിനിരക്കുന്നു. രചന അനൂപ് മേനോൻ.ടൈം ആഡ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യൻ ആണ് നിർമ്മാണം.
ഒരു പക്കാ നാടൻ പ്രേമം
വിനു മോഹൻ, ഭഗത് മാനുവൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന ഒരുപക്കാ നാടൻ പ്രേമം14ന് തിയേറ്ററിൽ .മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, വിദ്യ വിനുമോഹൻ എന്നിവരാണ് മറ്റു താരങ്ങൾ. എം.എം. എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം. ആണ് നിർമ്മാണം. രചന: രാജുസി. ചേന്നാട്.