job-fair

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിരവധി ജോലി സാദ്ധ്യതകളുമായി സ്പെഷ്യൽ ജോബ് ഡ്രൈവ്. മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആൻഡ് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ജോബ് ഡ്രൈവിൽ നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്കുള്ള 2500-ാളം ഒഴിവുകളാണ് ഒരുമിച്ച് നികത്തുന്നത്.

തിരുവനന്തപുരം സ്വദേശികളായ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം ഒക്ടോബർ ഏഴിന് രാവിലെ 10 മണിയ്ക്ക് കടകംപള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാ‌ജരാകണമെന്ന് എംപ്ളോയ്മെന്റ് ഓഫീസർ അറിയിച്ചു.