kpop

റിയാദ്: സൗദി അറേബ്യയിൽ സംഗീത പരിപാടി അവതരിപ്പിക്കാനെത്തിയ കൊറിയൻ ബാൻഡ് അംഗങ്ങളോട് മോശമായി പെരുമാറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറിയൻ സംസ്കാര പ്ര‌ദർശനവും സാംസ്കാരിക പരിപാടികളും വിപണന സ്റ്റാളുകളുകളുമടക്കമുള്ല കെ-കോൺ ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് കൊറിയൻ പോപ് ബാൻഡ്, സൗദി അറേബ്യ വിമാനത്താവളത്തിലെത്തിച്ചേ‌ർന്നത്. വിമാനത്താവളത്തിൽ വെച്ച് ബാൻഡിനെ ശല്യം ചെയ്ത് യുവാവിനെതിരെയാണ് സൗദി പൊലീസ് നടപടി സ്വീകരിച്ചത്.

പ്രതി കെ-പോപ്പ് ബാൻഡിനെതിരെ ആക്രോശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. വീഡിയോ പരിശോധിച്ച റിയാദ് പൊലീസ് ഇയാൾ

വിമാനത്താവളത്തില്‍ വെച്ച് പൊതു ധാര്‍മ്മികതയെ ഹനിക്കുന്ന പദപ്രയോഗങ്ങളാണ് ബാൻഡിനെതിരെ പ്രയോഗിച്ചതെന്ന് വ്യക്തമാക്കി. ഇയാൾക്കെതിരെ കേസെടുത്ത ശേഷം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. സെപ്തംബർ 30 മുതൽ ആരംഭിച്ച കെ-കോൺ ഫെസ്റ്റിവലിൽ സ്വദേശികളും വിദേശികളുമായ നിരവധി സംഗീതാരാധകർ പങ്കെടുക്കുന്നുണ്ട്.