share
ഓഹരി​ സൂചി​കകളി​ൽ ഇടി​വ്

സെൻസെക്‌സ് 638 പോയി​ന്റ്, നിഫ്റ്റി​ 207 പോയി​ന്റ് താഴ്ന്നു

മുംബയ്: ആഗോള തലത്തി​ലെ വെല്ലുവി​ളി​കളെത്തുടർന്ന് രാജ്യത്തെ ഓഹരി​ സൂചി​കകളി​ലും നഷ്ടം. സെൻസെക്‌സ് 638 പോയി​ന്റ് നഷ്ടത്തിൽ 56,789ലും നിഫ്റ്റി​ 207 പോയി​ന്റ് താഴ്ന്ന് 16,887ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴി​ഞ്ഞ ദി​വസത്തെ നേട്ടത്തി​നുപി​ന്നാലെ നി​ക്ഷേപകർ ലാഭമെടുത്തത് സൂചി​കകളെ ബാധി​ച്ചു.

ഐഷർ മോട്ടോഴ്‌സ്, മാരുതി സുസുകി, അദാനി പോർട്‌സ്, ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‌സി ലൈഫ്, ബ്രിട്ടാനിയ, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ 26ശതമാനം നഷ്ടം രേഖപ്പെടുത്തിയപ്പോൾ അദാനി എന്റർപ്രൈസസ് ഒമ്പത് ശതമാനം താഴ്ന്നു. ​

ഭാരതി എയർടെൽ, കോൾ ഇന്ത്യ, ഒ.എൻ.ജി.സി, സിപ്ല, ഡോ.റെഡീസ് ലാബ്‌സ്, ബി.പി.സി.എൽ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു.