jj

തിരുവനന്തപുരം : പൊലീസിന് അച്ചടക്കത്തിലധിഷ്ഠിതമായി സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കാൻ അവസരം ലഭിച്ചത് കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തെന്ന് വ്യക്തമാക്കി ഡി.ജി.പി ബി. സന്ധ്യ. ഒരു സംസ്ഥാനത്തിന്റെ പുരോഗതിയുടെ അടയാളമാണ് ആ സ്ഥലത്തെ ക്രമസമാധാന നില. അതു പൂർണമായി ഉൾക്കൊണ്ട് പൊലീസിന് അച്ചടക്കത്തിലധിഷ്ഠിതമായി സ്വാതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കാൻ അവസരം ലഭിച്ച കാലമേതെന്നുചോദിച്ചാൽ അത്‌കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലമാണെന്ന്‌ ബി,​ സന്ധ്യ പറഞ്ഞു. കോടിയേരിയുടെ കാലത്ത് നടപ്പാക്കിയ സ്റ്റുഡന്റ് പൊലീസ്,​ ജനമൈത്രി സുരക്ഷാ പദ്ധതി തുടങ്ങി പൊലീസിൽ നടപ്പാക്കിയ പരിഷ്കാരങ്ങളെക്കുറിച്ചും ഡി.ജി.പി ഓർമ്മിപ്പിച്ചു.

ബി. സന്ധ്യ ഐ.പി.എസ് പറഞ്ഞത്

ആഭ്യന്തരമന്ത്രിയായിരുന്നകോടിയേരി ബാലകൃഷ്ണനെ ഓർക്കുമ്പോൾ
1994 ൽ ഞാൻ ക്രൈംബ്രാഞ്ച് എസ്.പിയായി കണ്ണൂരിൽ പ്രവർത്തിക്കുന്ന കാലം. അന്ന് കരുണാകരൻ സാറാണ് മുഖ്യമന്ത്രി. ഏറെ രാഷ്ട്രീയകോളിളക്കമുണ്ടാക്കിയ നാല്പാടി വാസുകേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി വന്നു. അന്വേഷണം തുടങ്ങി അതിന്റെ തിരക്കിലാണു ഞങ്ങൾ. ക്രൈംബ്രാഞ്ച് ഓഫീസിലേയ്ക്ക് അന്നു തലശ്ശേരി എം.എൽ.എ ആയിരുന്നകോടിയേരി ബാലകൃഷ്ണൻ കടന്നു വന്നു. അദ്ദേഹം എന്നോടു മുഖവുരയൊന്നുമില്ലാതെ പറഞ്ഞു, 'കേസ് നിഷ്പക്ഷമായി അന്വേഷിക്കണം'. ഞാൻ അല്പം നീരസത്തോടെ പറഞ്ഞു 'അങ്ങു പറഞ്ഞാലും ഇല്ലെങ്കിലും നിഷ്പക്ഷമായി തന്നെ ഞാൻകേസന്വേഷിയ്ക്കും' അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. 'അതുപോലെ രാഷ്ട്രീയക്കാരനായ എന്റെ ചുമതലയാണ് നിങ്ങളോടിതാവശ്യപ്പെടുക എന്നുള്ളത്. നിഷ്പക്ഷമായികേസന്വേഷിക്കണം'. അദ്ദേഹം ആവർത്തിച്ചു. ഞാനെന്റെ ഉത്തരം ആവർത്തിച്ചു. ശരി നന്ദി എന്നു പറഞ്ഞ് നിറഞ്ഞ പുഞ്ചിരി മായാതെ എഴുന്നേറ്റ് നടന്നു. എന്റെ യാതൊരു മയവുമില്ലാത്ത മറുപടി മറ്റേത് രാഷ്ട്രീയക്കാരനെയാണെങ്കിലുംരോഷാകുലനാക്കിയിരുന്നിരിയ്ക്കാം. എന്നാൽ പുഞ്ചിരിയോടെ കൈകൂപ്പിക്കൊണ്ട് പുറത്തേക്ക്‌പോയ എം.എൽ.എ എന്നെ അത്ഭുതപ്പെടുത്തി.
കോടിയേരി ആഭ്യന്തര മന്ത്രിയായി 2006 ൽ ചുമതലയേറ്റു. ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ പഴയ ആ സംഭവം ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ട് അതു നന്നായി ഓർമ്മിക്കുന്നുണ്ടെന്ന് പറഞ്ഞു. അക്കാര്യത്തിൽ അദ്ദേഹത്തിന് ഒരു നീരസവും എന്നോടില്ലെന്ന് വ്യക്തമായി. പിന്നീടുള്ള അഞ്ച് വർഷങ്ങൾ ഒരു തികഞ്ഞനേതാവിന്റേയും ഭരണാധികാരിയുടേയും കീഴിൽജോലി ചെയ്യാൻ അവസരം ലഭിച്ചു.


1. സിവിൽപോലീസ് ഓഫീസർ എന്ന നാമകരണം. ലിസ്റ്റിലുള്ള മുഴുവനാളുകളേയും (ഒരുവർഷം പതിനായിരത്തിലധികംപോലീസുകാരെ) റിക്രൂട്ട് ചെയ്തു. ട്രെയിനിംഗ് റിസർവ്വ് സൃഷ്ടിക്കുകയും നടപ്പ് വർഷവും വരും വർഷവും വരുന്ന മുഴുവൻ ഒഴിവുകളും കണക്കാക്കി ട്രെയിനിംഗ് ആരംഭിക്കുകയും ചെയ്തു. ഇതിനായി ഒഴിഞ്ഞു കിടന്ന മുഴുവൻപോലീസ് ബാരക്കുകളും അറ്റകുറ്റപ്പണികൾ നടത്തി വൃത്തിയാക്കി പരിശീലകരെ താമസിപ്പിയ്ക്കുവാൻയോഗ്യമാക്കി.
പതിനായിരത്തിലധികംപോലീസുകാരെ ഒരു വർഷം പരിശീലിപ്പിക്കുക എന്ന ശ്രമകരമായജോലി ഐ.ജി ബറ്റാലിയൻ എന്ന നിലയിൽ ഏറ്റെടുക്കാൻ എനിയ്ക്ക് അവസരം ലഭിച്ചു.പോലീസ്‌സേനയിലെ മുഴുവൻ ഒഴിവുകളും നികത്തപ്പെട്ടു.


2. പുതുതായി, ട്രാഫിക് ഐ.ജിപോസ്റ്റ് സൃഷ്ടിച്ചു. ട്രാഫിക്കിനു മാത്രമായി പ്ലാൻഫണ്ട് പ്രത്യേകം അനുവദിച്ചു.റോഡപകടസ്ഥലത്തു നിന്ന് അപകടത്തിൽപ്പെട്ട ആളുകളെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള തുക അനുവദിയ്ക്കാൻ സർക്കിൾ ഇൻസ്‌പെക്ടർമാർക്ക് പ്രത്യേകം പ്ലാൻ ഫണ്ട് അനുവദിച്ചു. പപ്പു സീബ്ര എന്ന ട്രാഫിക് മസ്‌കോട്ടിലൂടെ ട്രാഫിക് നിയമങ്ങൾ പൊതുജനങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെ മനസ്സിലെത്തിച്ചു. ഹൈവേ പട്രോൾ വാഹനങ്ങളുടെ പരിഷ്‌കരണം,പോലീസ് വാഹനങ്ങളുടെ (ബൊലീറോ ജീപ്പുകൾ) ആധുനികവൽക്കരണം ഇവയൊക്കെസേനയുടെ മുഖച്ഛായ തന്നെ മാറ്റി. ഐ.ജി ബറ്റാലിയൻ & ട്രാഫിക് ആയും 2009 ൽ ആദ്യത്തെ ഐ.ജി ട്രാഫിക് ആയുംജോലി ചെയ്യാൻ എനിയ്ക്ക് അസുലഭ അവസരമുണ്ടായി.
3. കസ്റ്റഡി മരണങ്ങൾ ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ല എന്ന കർശന നിർദ്ദേശം നൽകി. അതു നടപ്പിലാക്കാനായിലോക്കപ്പുകളിലേക്ക് തിരിച്ച് ക്യാമറ സ്ഥാപിച്ചു. ഇലിേൃമഹശ്വലറ ഹീരസൗു എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ജസ്റ്റിസ് കെ.ടി.തോമസ് കമ്മീഷന്റെ ഈ നിർദ്ദേശം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി.
4. ആദ്യമായിപോലീസ് വകുപ്പിന് പ്ലാൻ ഫണ്ട് അനുവദിച്ചു. ഇത്‌പോലീസിലെ ആധുനികവത്ക്കരണം ത്വരിതപ്പെടുത്തി. വിവിധ വിഭാഗങ്ങളുടെ പരിഷ്‌കരണത്തിനായിപ്രോജക്ടുകൾ തയ്യാറാക്കി വകുപ്പ് നൽകുമ്പോൾ അവയിലൊക്കെ വ്യക്തമായ കാഴ്ചപ്പാടോടെ നിർദ്ദേശങ്ങൾ നൽകി.
5. പോലീസിലെ ഓരോ പരിഷ്‌കാരത്തെ സംബന്ധിച്ചും പൊതുജനങ്ങളുമായി സംവദിക്കാൻ പാസ്സിംഗ് ഔട്ട് പരേഡ്, വിവിധപോലീസ് പൊതുജന സമ്പർക്ക സദസ്സുകൾ, പൊതുപരിപാടികൾ ഇവയിലൂടെ അദ്ദേഹത്തിനു കഴിഞ്ഞു.പോലീസ് വകുപ്പിന്റെ പ്രവർത്തനം, നിയമങ്ങൾ, അച്ചടക്കനടപടികൾ ഇവയെക്കുറിച്ചൊക്കെ ഞങ്ങളെപ്പോലുള്ള ഉദ്യോഗസ്ഥർ പത്തോ ഇരുപത്തഞ്ചോ വർഷമെടുത്തു പഠിക്കുകയും പരിശീലിയ്ക്കുകയും ചെയ്ത കാര്യങ്ങൾ തികഞ്ഞ വ്യക്തതയോടെ അദ്ദേഹം ഏതാണ്ട് ഒരു കൊല്ലം കൊണ്ടു പഠിച്ചു. ഏതുനോട്ടു കൊടുത്താലും അതു മുഴുവൻ വായിച്ച് ഉൾക്കൊണ്ട് അതിനെപ്പറ്റിചോദ്യങ്ങൾചോദിക്കും. അതിനാൽ തന്നെ എഴുതിക്കൊടുക്കുന്ന കാര്യങ്ങളെ കുറിച്ചു വരാവുന്നചോദ്യങ്ങളെ കുറിച്ചു കൂടിനേരത്തെ ചിന്തിയ്ക്കാൻ ഞങ്ങൾ ഉദ്യോഗസ്ഥർ ശീലിച്ചു.
6. ഏതു സമയത്തും അദ്ദേഹത്തെഫോണിൽ വിളിച്ചാൽ കിട്ടും. ഏതു കാര്യവും അദ്ദേഹത്തെനേരിൽ കണ്ടോഫോണിലൂടെയോ ധരിപ്പിയ്ക്കാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. വിളിയ്ക്കുമ്പോൾഫോൺ തിരക്കിലാണെങ്കിൽ പതിനഞ്ചു മിനിറ്റിനകം തിരിച്ചു വിളി ഉറപ്പായിട്ടുമുണ്ടാകും.
7. അദ്ദേഹത്തിനോട് നമുക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അക്കാര്യം തുറന്ന് ചർച്ച ചെയ്യാം. ഒന്നെങ്കിൽ അദ്ദേഹം നമ്മൾ പറയുന്ന കാര്യം അംഗീകരിയ്ക്കും അല്ലെങ്കിൽ അദ്ദേഹത്തിന്റെ അഭിപ്രായം കാര്യകാരണ സഹിതം വ്യക്തമാക്കി അത് അംഗീകരിപ്പിയ്ക്കും. ഒരു കാരണവശാലും കൂട്ടായ ഒരു നല്ല തീരുമാനം എന്നതല്ലാതെ ഒന്നും അടിച്ചേൽപ്പിക്കുന്ന പതിവില്ല. നിയമവിരുദ്ധമായ എന്തെങ്കിലും കാര്യം ചെയ്യാൻ ഒരിയ്ക്കൽപോലും അദ്ദേഹം പറഞ്ഞിട്ടില്ല. വളരെ ബുദ്ധിമുട്ട് രാഷ്ട്രീയമായി ഉണ്ടായേക്കാവുന്നകേസുകളിൽപോലും അന്വേഷണത്തിൽ ഒരിയ്ക്കൽപോലും അദ്ദേഹം ഇടപെട്ടിട്ടില്ല എന്നു മാത്രമല്ല കണ്ടെത്തലുകൾ കാര്യകാരണ സഹിതം പറയുമ്പോൾ അതു പൂർണ്ണമായി മനസ്സിലാക്കി ഉൾക്കൊള്ളുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഓഫീസും ഒരിയ്ക്കൽപോലും അനാവശ്യ ഇടപെടലുകൾ നടത്തിയിട്ടില്ല.
8. പോലീസ് നിയമം പരിഷ്‌കരിക്കാൻ തീരുമാനിയ്ക്കുമ്പോൾജേക്കബ് പുന്നൂസ് സാർ അദ്ധ്യക്ഷനായി ഒരു സമതിയെ നിശ്ചയിച്ചു. അതിന്റെ കൺവീനറായി പ്രവർത്തിയ്ക്കാൻ എനിയ്ക്കവസരം ലഭിച്ചു. രണ്ടു വർഷം തുടർച്ചയായി അതിൽ പ്രവർത്തിച്ചവർ. ഒരു ലീവുപോലും എടുക്കാതെ പ്രവർത്തിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രിയുടെ ഇച്ഛാശക്തി കൊണ്ടാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നാഷണൽപോലീസ് അക്കാദമിയിലുമൊക്കെ ഈ നിയമപരിഷ്‌കരണവുമായി ബന്ധപ്പെട്ട് അദ്ദേഹം യാത്ര ചെയ്യുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
9. ജസ്റ്റിസ് കെ.ടിതോമസ് കമ്മീഷൻ നിർദ്ദേശിച്ച പ്രകാരം കമ്മ്യൂണിറ്റിപോലീസിംഗ് സമ്പ്രദായം നടപ്പിലാക്കാൻ തീരുമാനിച്ച് എന്നെ അതിന്റെ പ്രഥമനോഡൽ ഓഫീസറായി നിയമിച്ചതും തുടർന്നുള്ള പ്രവർത്തനങ്ങളും എന്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണ്. അതിനെ കുറിച്ചു ചർച്ച ചെയ്യാനുള്ള പ്രഥമയോഗത്തിലേയ്ക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും നേതാക്കളെ ആഭ്യന്തര മന്ത്രിനേരിട്ടു ക്ഷണിക്കുകയുണ്ടായി. ആയോഗത്തിൽ പ്രതിപക്ഷനേതാവിനെ അദ്ധ്യക്ഷനായി അദ്ദേഹംനേരിട്ടു ക്ഷണിച്ചു. ജനമൈത്രി സുരക്ഷാ പദ്ധതിയെ കുറിച്ച് പ്രതിപക്ഷനേതാവ് ശ്രീ.ഉമ്മൻ ചാണ്ടിയോട്‌നേരിൽ കണ്ട് വിശദീകരിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു.
10. സംസ്ഥാനത്തിന്റെ ആന്തരിക സുരക്ഷയെ സംബന്ധിച്ച സുപ്രധാന കാര്യങ്ങളുണ്ടെങ്കിൽനേരിട്ട് മുഖ്യമന്ത്രി ശ്രീ അച്യുതാനന്ദനെ കണ്ടു വിശദീകരിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ അത്തരം അതീവ പ്രാധാന്യമുള്ള കാര്യങ്ങൾ പ്രതിപക്ഷനേതാവിനുകൂടി വിശദീകരിച്ചുകൊടുക്കാൻ ഒന്നോ രണ്ടോ സന്ദർഭങ്ങളിൽ എന്നോടു പറഞ്ഞിട്ടുണ്ട്. (എറണാകുളംറേഞ്ച് ഐ.ജിയായി ഞാൻജോലി ചെയ്യുന്ന അവസരത്തിൽ) ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തരസുരക്ഷ എപ്രകാരം കൈകാര്യം ചെയ്യണം എന്നുള്ളതിന്റെ ഒരു ക്ലാസിക്കൽ മാതൃക സൃഷ്ടിക്കാൻ ആഭ്യന്തരസുരക്ഷാ വിദഗ്ധനോട് ആവശ്യപ്പെട്ടാൽകോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തെകേരളം മാതൃകയാക്കാം.
11. ജനമൈത്രി സുരക്ഷാ പദ്ധതി ഘട്ടം ഘട്ടമായി നടപ്പിലാക്കി വരവെ, രണ്ടാം വർഷം 143 നിയമസഭാ മണ്ഡലങ്ങളിലേയും ഓരോസ്റ്റേഷനിലേക്കു വ്യാപിപ്പിക്കണം എന്നു അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ഞാനും ഡി.ജി.പിജേക്കബ് പുന്നൂസ് സാറും അത് ബുദ്ധിമുട്ടാകില്ലേ എന്ന മറുചോദ്യം ഉന്നയിച്ചു. എന്നാൽ അതിനാവശ്യമായ പദ്ധതിതുക അനുവദിയ്ക്കുമെന്നും നിങ്ങൾ നടപ്പാക്കാനായി കഠിനാദ്ധ്വാനം ചെയ്താൽ മതിയെന്നുമായിരുന്നു ഉത്തരം. ആ ഇച്ഛാശക്തിയ്ക്കു മുൻപിൽ ഞങ്ങൾ കർമ്മനിരതരായി. ഇന്ത്യയിലാദ്യമായി (അതിനുശേഷം മറ്റൊന്നുണ്ടായിട്ടുമില്ല) ഒരു കമ്മ്യൂണിറ്റിപോലീസിംഗ്‌ഗ്ലോബൽകോൺക്ലേവ്‌കേരള സംസ്ഥാന ഗവൺമെന്റ് 2010 ൽ കൊച്ചിയിൽ വച്ചു നടത്തി. നൂറിലേറെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ആ പരിപാടി നടന്ന ദിവസങ്ങളിൽ ഒരു പഠിതാവായി പിൻ നിരകളിലെവിടെയെങ്കിലുമിരുന്നുനോട്ടെഴുതു ന്ന ആഭ്യന്തര മന്ത്രിയെ കാണാമായിരുന്നു.
പോലീസുകാരുടെ അന്തസ്സും ആത്മാഭിമാനവും ഉയർത്താൻ സാധ്യമായതെല്ലാം ജനമൈത്രി സുരക്ഷാ പദ്ധതിയിലുണ്ടായിരുന്നു. അവർക്ക് ആദ്യമായി സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരമൊരുങ്ങി. ഒരു ബീറ്റി ന്റെ (ആയിരം വീടുകൾ) സുരക്ഷാ ചുമതല ഒരുപോലീസുകാരൻ/പോലീസുകാരിയിൽ അർപ്പിതമാകുമ്പോൾ അയാൾക്കുണ്ടാകുന്ന ഉത്തരവാദിത്തബോധം കണ്ട് പലപ്പോഴും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. സീനിയർ ഉദ്യോഗസ്ഥർ വരുമ്പോൾ അവരുടെ ട്രാൻസ്ഫർ, അവധി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആവലാതി പറയുന്ന രീതി അപ്പാടെ മാറി. പകരം ബീറ്റിലെ ട്രാഫിക് പ്രശ്നത്തെ കുറിച്ചോപോലീസിംഗ് മെച്ചപ്പെടുത്താൻ ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചോ അവർ സീനിയർ ഉദ്യോഗസ്ഥരോടു സംസാരിയ്ക്കാൻ തുടങ്ങി.
ട്രാഫിക് നിയമം ലംഘിക്കുന്നവരെ ഉപദേശിച്ച്‌ചോക്കലേറ്റ് നൽകി അയക്കുന്ന സ്റ്റുഡന്റ്‌പോലീസ്‌കേഡറ്റുകളെ വഴിയിൽ കാണുന്നതും അക്കാലത്തായിരുന്നു.
സ്ത്രീ ശാക്തീകരണത്തിനായി ജന്റർ ഫ്ളാഗ്ഷിപ്പ്‌പ്രോഗ്രാം തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചു. അതിന്റെപ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിക്കൊണ്ട് ഞാൻ ഡി.ജി.പിയുടെ അടുത്തെത്തി. വളരെ വലിയ തുകയാണ്, എങ്കിലും എഴുതിയതല്ലേ, മാറ്റണ്ടാ എല്ലാ കാര്യങ്ങളും ഒന്നിനൊന്ന് അത്യാവശ്യമാണല്ലോ എന്നു ഡി.ജി.പി പറഞ്ഞു.പ്രോജക്ടുമായി പ്ലാനിംഗ്‌ബോർഡിൽ എത്തിയപ്പോൾ ആഭ്യന്തരമന്ത്രി സൂചിപ്പിച്ചിട്ടുണ്ട് എന്ന് ചർച്ചയിൽ തന്നെ മനസ്സിലായി.പ്രോജക്ട് മുഴുവനായി അംഗീകരിച്ചു. അങ്ങിനെ വനിതാ ഹെൽപ് ലൈൻ സമ്പ്രദായംകേരളത്തിലെ എല്ലാ ജില്ലകളിലും നിലവിൽ വന്നു. 24ത7കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും സഹായം ലഭിക്കുന്ന (1091 നമ്പർ) സമ്പ്രദായം ഇന്ത്യയിലാദ്യമായി നിലവിൽ വന്നു. ഓരോ സർക്കിൾ ഇൻസ്‌പെക്ടർമാർക്കും സ്ത്രീകൾ നൽകുന്ന പരാതികൾ അന്വേഷിക്കുമ്പോൾ അതിനായി ചെറിയൊരു തുക ചെലവഴിയ്ക്കാനുള്ള സംവിധാനം നടപ്പിലായി. സ്ത്രീ സൗഹൃദപോലീസ്‌സ്റ്റേഷനുകൾ,സ്റ്റേഷനുകളിലെ വനിതാ റെസ്റ്റ് റൂം എന്നിവയും നിലവിൽ വന്നു.
ഒരു സംസ്ഥാനത്തിന്റെ പുരോഗതിയുടെ അടയാളമാണ് ആ സ്ഥലത്തെ ക്രമസമാധാന നില. അതു പൂർണ്ണമായി ഉൾക്കൊണ്ട് പൊലീസിന് അച്ചടക്കത്തിലധിഷ്ഠിതമായി സ്വാതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കാൻ അവസരം ലഭിച്ച കാലമേതെന്നുചോദിച്ചാൽ അത്‌കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലമാണെന്ന്‌കേരളത്തെ കുറിച്ചു പറയാൻ എനിയ്ക്കു രണ്ടാമതൊന്ന് ആലോചിയ്‌ക്കേണ്ടതില്ല.