nazriya-naseem

കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഫഹദ്-നസ്രിയ താരദമ്പതികൾ ഒന്നിച്ച് അഭിനയിച്ച പുതിയ വിഡീയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ‘ലൗവ് ഹാസ് മെനി ഫ്ലേവേഴ്സ്’ എന്ന ടാഗ്-ലൈനോടെ പുറത്തിറങ്ങിയ വിഡീയോയ്ക്ക് ‘ട്രാൻസ്’ സിനിമയ്ക്കു ശേഷം ഫഹദും നസ്രിയയും സ്ക്രീനിൽ വീണ്ടും ഒന്നിച്ചെന്ന പ്രത്യേകതയും ഉണ്ട്.

അതേസമയം, വീഡിയോ സിനിമയാണോ, ഷോർട്ട് ഫിലിമാണോ, വെബ് സീരിസാണോ, പരസ്യചിത്രമാണോ, സോഷ്യൽ മീഡിയ ക്യാമ്പെയിനാണോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. സീരിസിൽ ആദ്യത്തെ വീഡിയോ ദശലക്ഷത്തിലേറെപ്പേർ കണ്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘കോൾഡ് വാർ’ എന്ന രണ്ടാം വിഡിയോയ്ക്കും മികച്ച പ്രതികരണങ്ങളാണ് യൂട്യൂബിൽ ലഭിക്കുന്നത്. കൂടുതൽ വീഡിയോകൾ ഇറങ്ങുമെന്നും സൂചനയുണ്ട്. ഏതായാലും ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് താരദമ്പതികൾ ഒന്നിച്ച് സ്ക്രീനിൽ തിരികെയെത്തിയത്.