accident

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലെ കൊക്കയിലേക്ക് വീണ് അപകടം. പൗരി ഗർഹ്ർവാൾ ജില്ലയിലെ സിംധി ഗ്രാമത്തിലെ റിഖ്‌നിഖാൽ-ബിറോഖാൽ റോഡിൽ ഇന്ന് വൈകുന്നേരമാണ് സംഭവം. അപകട സമയത്ത് അൻപതോളം യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് വിവരം.

അപകടത്തിൽ പെട്ട ആറോളം പേരെ രക്ഷപ്പെടുത്തിയതായും കൂടുതൽ പേരെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായുമാണ് ഉത്തരാഖണ്ഡ് പൊലീസ് മേധാവി അശോക് കുമാർ അറിയിച്ചത്. സ്ഥലവാസികളുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനം നടക്കുന്നതായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു.