bus-accident

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലെ കൊക്കയിലേക്ക് വീണുണ്ടായ അപകടത്തിൽ 25 പേർ പേർ മരിച്ചു. പൗരി ഗർഹ്ർവാൾ ജില്ലയിലെ സിംധി ഗ്രാമത്തിലെ റിഖ്‌നിഖാൽ-ബിറോഖാൽ റോഡിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. അപകട സമയത്ത് അൻപതോളം യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് വിവരം. വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിൽ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേരെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ഉത്തരാഖണ്ഡ് പൊലീസ് മേധാവി അശോക് കുമാർ അറിയിച്ചിരുന്നു. സ്ഥലവാസികളുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും വ്യക്തമാക്കിയിരുന്നു.മരണത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

पौड़ी गढ़वाल में धुमाकोट रिखणीखाल बस हादसे में उत्तराखंड पुलिस और एसडीआरएफ ने स्थानीय लोगों के साथ मिलकर 21 लोगों को बचाया। @ANI pic.twitter.com/wgrf4HNkee

— Ashok Kumar IPS (@AshokKumar_IPS) October 5, 2022