wedding-

78 വയസുള്ളയാൾ പതിനെട്ടുകാരിയെ വിവാഹം ചെയ്തു, മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഫിലിപ്പീൻസുകാരനായ റഷീദ് മംഗകോപ്പ് തന്റെ പ്രണയിനിയായ ഹലീമ അബ്ദുള്ളയുടെ കരംഗ്രഹിച്ചത്. മൂന്ന് വർഷം മുമ്പ് കഗയാൻ പ്രവിശ്യയിൽ ഒരു അത്താഴ വിരുന്നിൽ വച്ചാണ് കർഷകനായ ഇയാൾ പെൺകുട്ടിയെ കണ്ടുമുട്ടിയത്. ഒറ്റനോട്ടത്തിൽ തന്നെ ഇവർ പരസ്പരം ആകൃഷ്ടരാവുകയായിരുന്നു.

ഇരുവരും തമ്മിൽ അറുപതു വയസിന്റെ വ്യത്യാസമുണ്ടെങ്കിലും രണ്ടു പേരുടേയും കുടുംബം വിവാഹത്തിന് പൂർണമായും സമ്മതം മൂളുകയായിരുന്നു. തികച്ചും സ്‌നേഹം കൊണ്ടാണ് ഇരുവരും ഒന്നിച്ചതെന്ന് റഷീദിന്റെ അനന്തരവൻ ബെൻ മംഗകോപ്പ് പറഞ്ഞു. അവിവാഹിതനായ റഷീദ് മംഗകോപ്പിനെ ആദ്യം ഇഷ്ടപ്പെട്ടത് പെൺകുട്ടിയായിരുന്നു എന്നാണ് ഒരു ബന്ധു പ്രതികരിച്ചത്. ഫിലിപ്പീൻസ് നിയമപ്രകാരം മാതാപിതാക്കൾക്ക് സമ്മതമുണ്ടെങ്കിൽ 21 വയസിൽ താഴെയുള്ളവർക്ക് വിവാഹിതരാവാം. കാർമെൻ പട്ടണത്തിലെ പുതിയ വീട്ടിലാണ് ദമ്പതികൾ താമസിക്കുന്നത്.