
മുംബയ്: വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റാൻ എത്തിയ ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങളുടെയിടയിലേയ്ക്ക് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു. പന്ത്രണ്ട് പേർക്ക് ഗുരുതര പരിക്ക്. ബാന്ദ്ര-വർളി സീ ലിങ്ക് റോഡിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
വാഹനാപകടത്തിൽ പരിക്കേറ്റവരെ കൊണ്ടുപോകാൻ എത്തിയ ആംബുലൻസും മറ്റ് മൂന്ന് വാഹനങ്ങളും റോഡരികത്തായി പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഇതിനിടയിൽ അമിതവേഗത്തിലെത്തിയ കാർ വാഹനവ്യൂഹത്തിലേയ്ക്ക് പാഞ്ഞുകയറി.കാർ അതിവേഗത്തിലെത്തുന്നത് കണ്ട് സ്ഥലത്തുനിന്ന് ചിലർ ഓടിമാറുന്നത് ദൃശ്യങ്ങളിൽ കാണാം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
#WATCH | Five people were killed and 10 others injured after a speeding car rammed into three other cars, and an ambulance on #Mumbai’s Bandra Worli Sea Link. The accident took place around 4 AM on Wednesday. pic.twitter.com/vKEEoDki4y
— Subodh Kumar (@kumarsubodh_) October 5, 2022
Pained by the loss of lives due to an accident on the Bandra-Worli Sea Link in Mumbai. Condolences to the bereaved families. I hope that those who have been injured have a speedy recovery: PM @narendramodi
— PMO India (@PMOIndia) October 5, 2022
Maharashtra | 10 people got injured in a collision between four cars and an ambulance on Mumbai's Bandra Worli Sea Link pic.twitter.com/7ihc7xnZv5
— ANI (@ANI) October 5, 2022