karanjeet-kaur-bains

സ്വന്തം ശരീരഭാരത്തിൽ ഏറ്റവും കൂടുതൽ സ്ക്വാട്ട് ലിഫ്റ്റ് ചെയ്ത വനിതയെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇരുപത്തിയഞ്ചുകാരി കരൺജീത് കൗർ ബെയ്‌ൻസ്. ഒരു മിനിട്ടിൽ 42 സ്ക്വാട്ട് ലിഫ്റ്റുകൾ ചെയ്താണ് സിഖ്- ബ്രിട്ടീഷുകാരിയായ കരൺജീത് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. 67 കിലോ ഭാരമാണ് കരൺജീത് ഉയർത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു അപൂർവനേട്ടം കരൺജീത്തിനെ തേടിയെത്തിയത്.

പുരുഷാധിപത്യം ഉള്ള മേഖലയിൽ വമ്പൻ വിജയം നേടിയ വനിതയാണ് കരൺജീത്തെന്ന് ഗിന്നസ് ലോക റെക്കോർഡ് പ്രതിനിധികൾ വ്യക്തമാക്കി. പവർലിഫ്റ്റിൽ ബ്രിട്ടനെ പ്രതിനിധീകരിച്ച ആദ്യത്തെ ബ്രിട്ടീഷ്- സിഖ് വനിത കൂടിയാണ് ഇവർ. 17ാം വയസുമുതലാണ് കരൺജീത് പവർലിഫ്റ്റിംഗ് മത്സരങ്ങളിൽ പങ്കെടുക്കാൻ ആരംഭിച്ചത്. പിതാവ് കുൽദീപും പവർലിഫ്റ്ററാണ്.

വേൾഡ് റെക്കോർഡ് ടൈറ്റിൽ സ്വന്തമാക്കിയതിൽ ഏറെ അഭിമാനം കൊള്ളുന്നുവെന്ന് കരൺജീത് പറഞ്ഞു. റെക്കോർഡ് അവിശ്വസനീയമാണെന്നും മനസുണ്ടെങ്കിൽ എന്തും നേടാൻ സാധിക്കുമെന്ന് പുതിയ തലമുറയെ പ്രചോദിപ്പിക്കാൻ റെക്കോർഡ് നേട്ടം സഹായകമാകട്ടെയെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ വ്യക്തമാക്കി.രാജ്യത്തെ വൈവിദ്ധ്യങ്ങളായ മേഖലകളെ പ്രതിനിധീകരിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും മറ്റുള്ളവർക്കായി അവസരങ്ങളുടെ വാതിലുകൾ തുറക്കട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും കരൺജീത് പറഞ്ഞു.

സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ കരൺജീത് ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം ഏറെ ശ്രദ്ധനേടാറുണ്ട്. സ്ത്രീകൾക്ക് പ്രചോദനമാവുന്ന രീതിയിലെ പോസ്റ്റുകളാണ് അവർ കൂടുതലും പങ്കുവയ്ക്കാറുള്ളത്.

View this post on Instagram

A post shared by Karenjeet Kaur Bains ੴ☬ (@karenjeet_bains)

View this post on Instagram

A post shared by Karenjeet Kaur Bains ੴ☬ (@karenjeet_bains)