
മനുഷ്യന്റെ മനസറിഞ്ഞ് പെരുമാറുവാനുള്ള കഴിവുള്ളതിനാലാണ് നായകൾ വളർത്തുമൃഗങ്ങളായി മാറിയത്. എന്നാൽ അമേരിക്കയിൽ മരിനോ എന്ന് വിളിപ്പേരുള്ള നായ തന്റെ ഉടമയ്ക്ക് നൽകിയത് മുട്ടനൊരു പണിയാണ്. സെമിഹാർഡ്‌കോർ പോണോഗ്രാഫിക് പ്രീമിയം ടെലിവിഷൻ ചാനൽ സബ്സ്‌ക്രൈബ് ചെയ്താണ് ഉടമയുടെ കാശ് നഷ്ടപ്പെടുത്തിയത്. 5,700 രൂപയുടെ ബിൽ ലഭിച്ചപ്പോൾ മാത്രമാണ് ഉടമയായ തോമസ് ബാർനെസിന് നായ കാട്ടിയ കുസൃതി മനസിലായത്.
കട്ടിലിൽ ചാടിക്കളിച്ചപ്പോൾ നായയുടെ കാൽ അബദ്ധത്തിൽ ബട്ടനിൽ അമരുകയായിരുന്നു. ബിൽ കണ്ടപ്പോഴാണ് അശ്ലീല ചാനൽ ലഭിക്കുമെന്ന് തോമസിന് മനസിലായത്. ഉടൻതന്നെ സാറ്റലൈറ്റ് ദാതാവുമായി ബന്ധപ്പെട്ട് തന്റെ ഭാഗം വിശദീകരിക്കുകയും, ചാനൽ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു.
2019ൽ നടന്ന ഈ സംഭവം അടുത്തിടെ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയായിരുന്നു.
ഓൺലൈൻ പേയ്‌മെന്റുകളെ കൂടുതൽ ആശ്രയിക്കുമ്പോൾ സംഭവിക്കുന്ന പിശകുകളെ കുറിച്ചാണ് ഇത് ബോധവാൻമാരാക്കുന്നത്.