
മറ്റു മൃഗങ്ങളുടെ, പ്രത്യേകിച്ച് ശത്രുക്കളുടെ കുഞ്ഞുങ്ങളെ തട്ടിയെടുത്ത് കൊലപ്പെടുത്തുന്ന കാര്യത്തിൽ വന്യമൃഗങ്ങൾക്ക് പ്രത്യേക താത്പര്യമുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഈ വീഡിയോയിൽ സിംഹം കടുവക്കുട്ടിയെ മോഷ്ടിക്കുന്നത് നെഞ്ചിടിപ്പോടെ മാത്രമേ കാണാനാവുകയുള്ളു. കൗതുകകരവും എന്നാൽ ഭയപ്പെടുത്തുന്നതുമായ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.
ഒരു സിംഹം കുറ്റിക്കാട്ടിൽ നിന്നും കടുവക്കുട്ടിയെ മോഷ്ടിക്കുന്നതാണ് വീഡിയോയിയിലുള്ളത്. കുറച്ച് ദൂരം കടുവയുടെ കുഞ്ഞിനെ കടിച്ചുകൊണ്ടു ഓടിയ ശേഷം പാറക്കൂട്ടത്തിന് അരികിൽ വച്ച് താഴെ വയ്ക്കുകയും കുഞ്ഞിനെ ലാളിക്കാൻ തുടങ്ങുന്നതുമാണ് ചെറു വീഡിയോയിലുള്ളത്. ഇതിന് ശേഷം കടുവയുടെ കുഞ്ഞിന് എന്ത് സംഭവിച്ചു... ഏകദേശം 34,000 ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളുമാണ് ഈ വീഡിയോയ്ക്കു ലഭിച്ചത്. കടുവക്കുട്ടിയോടൊപ്പമുള്ള സിംഹത്തിന്റെ പെരുമാറ്റത്തെ പലരും പ്രശംസിക്കുന്നുമുണ്ട്.