astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 ഒക്ടോബർ 6 - 1198 കന്നി 20 വ്യാഴാഴ്ച. വൈകുന്നേരം 7 മണി 41 മിനിറ്റ് 22 സെക്കന്റ് വരെ അവിട്ടം നക്ഷത്രം ശേഷം ചതയം നക്ഷത്രം )

അശ്വതി: ആഗ്രഹസാഫല്യം നേടാൻ സാധിക്കും , വിനോദ യാത്രകൾ നടത്തും, മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികള്‍ സൗമ്യമായ ‍ രീതിയിൽ ഇടപെടും, ജീവിതം സുഖകരമായിരിക്കും, എതിര്‍പ്പുകളെ അതിജീവിക്കും.

ഭരണി: ധനസമ്പാദനത്തിന് മികവ് കാണിക്കും, കലാപരമായ കാര്യങ്ങളിൽ അതിയായ താൽപ്പര്യം വർദ്ധിക്കും, ജോലിമാറ്റം അനുകൂലമായതില്‍ സന്തോഷിക്കും, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും, പുതിയ ചങ്ങാത്തങ്ങള്‍ ഉടലെടുക്കും.

കാർത്തിക: ആത്മവിശ്വാസം വളരും, ആരോഗ്യ കാര്യത്തിൽ പുരോഗതിയുണ്ടാകും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും, ഗുരുസ്മരണ പ്രകടിപ്പിക്കും, സാഹിത്യകാരന്മാര്‍ക്ക് പുതിയ അവസരങ്ങൾ സംജാതമാകും.

രോഹിണി: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കടമകൾ നിറവേറ്റും, അംഗീകാരം കിട്ടും, ഗൃഹം മോടി പിടിപ്പിക്കും, കൃഷി - നാല്‍ക്കാലി എന്നിവ മുഖേന സാമ്പത്തിക നേട്ടം, പുതിയ കൂട്ടുകെട്ടുകള്‍ മൂലം ജീവിതത്തിന് മാറ്റങ്ങൾ സംഭവിക്കും.

മകയിരം: മനസുഖം, ഉദ്യോഗസ്ഥർക്ക് ജോലിയിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും , സാമ്പത്തികമായി ഉള്ള ബുദ്ധിമുട്ടുകള്‍ മാറും, സന്താനങ്ങള്‍ക്ക് ജോലി ലഭ്യത, സ്ത്രീകള്‍ക്ക് ആഭരണ - വസ്ത്രാദി ലാഭം.

തിരുവാതിര: ഔദ്യോഗികമായി ദൂരയാത്രകൾ, സുന്ദരികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും, സേവന സന്നദ്ധത പ്രകടിപ്പിക്കും, സന്താനങ്ങളുടെ ആരോഗ്യ പരിപാലനം നടത്തും, ശത്രു ജയം, പ്രണയ കാര്യങ്ങിളില്‍ സന്തോഷം, കര്‍മ്മരംഗം ഉഷാറാകും.

പുണർതം: നിർബന്ധബുദ്ധി കാണിക്കും, പണത്തിന് ബുദ്ധിമുട്ടുണ്ടാകും, ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, വിവാഹജീവിതത്തില്‍ ചില വിഷമതകള്‍ വന്നു ഭവിക്കും, കരുതലോടെയിരിക്കുക, ബദ്ധപ്പാടുകൾ വർദ്ധിക്കും.

പൂയം: അമിതമായ ആവേശം എല്ലാകാര്യത്തിലും കാണിക്കും, പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയം അല്ല, ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും, ഈശ്വരാധീനം കുറയും, പ്രണയ പരാജയവും മ:നോ വിഷമങ്ങളും.

ആയില്യം: വിദേശത്ത് നിന്നും അശുഭ വാർത്തകൾ ശ്രവിക്കും, സഹോദര സ്ഥാനീയരുമായി കലഹം ഉണ്ടാകാന്‍ ഉള്ള സാദ്ധ്യത, വൃഥാപവാദങ്ങൾ ആരോപിക്കപ്പെടും, വരവിനേക്കാള്‍ ചെലവ് അധികരിച്ച് നില്‍ക്കും.

മകം: ജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും, രഹസ്യങ്ങൾ സൂക്ഷിക്കാന്‍ കഴിയും, ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും, ശത്രുക്കളുടെ ഉപദ്രവം കുറയും, ആവേശപൂര്‍വം ജോലികള്‍ ചെയ്തു തീര്‍ക്കും.

പൂരം: കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും, കുടുബപരമായി സ്വസ്ഥതയും സമാധാനവും, ശത്രു ഭയം മാറിക്കിട്ടും, പുതിയ അവസരങ്ങൾ ലഭിക്കും, ദൈവാനുകൂല്ല്യം, വാഗ്ദ്ധാനങ്ങള്‍ പാലിക്കപ്പെടും, യാത്രയില്‍ ഗുണാനുഭങ്ങൾ.


ഉത്രം: ദാമ്പത്യ ജീവിതം സമാധാന പൂർണമാകും, ശയനസുഖം ലഭിക്കും, എല്ലാവരെയും ആകര്‍ഷിക്കും , മറ്റുള്ളവരെ സഹായിക്കും, കര്‍മ്മപുഷ്ടി, കുടുബാഗംങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകും, പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും.

അത്തം: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, ശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കും, അകന്നു നിന്നവര്‍ അനുകൂലികളാകും, സ്ത്രീകള്‍ക്ക് നല്ലസമയം, തടസങ്ങള്‍ മാറും, ബിസിനസിൽ ധനവര്‍ദ്ധനവ്‌.


ചിത്തിര: ഇഷ്ട ഭക്ഷണ ലഭ്യത, സംസ്‌കാര സമ്പന്നമായി പെരുമാറും, വിദേശയാത്രകള്‍ ഗുണകരമാകും, വ്യവഹാരവിജയം, ദേവാലയ ദര്‍ശനം, ഭൂമി സംബന്ധമായ ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും ശമനം വരും.

ചോതി: കുടുംബത്തിൽ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം, മറ്റുള്ളവരുടെ ആദരവ് നേടും, വിദ്യാവിജയം, ദാമ്പത്യ സുഖം, ആഗ്രഹങ്ങൾ സഫലമാകും, തൊഴിൽ മേഖലയിൽ നിന്നും നേട്ടം വിവാഹാദി കാര്യത്തിൽ തടസങ്ങൾ നീങ്ങും.

വിശാഖം: പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. തൊഴിലിൽ അഭിവൃദ്ധിയും ധനപ്രാപ്തിയും, നയപരമായ പെരുമാറ്റം, സാമൂഹ്യ സേവനം, എല്ലാ കാര്യങ്ങളും ബുദ്ധിപരമായി ചിന്തിച്ചു ചെയ്യുക, എന്നാല്‍ ഗുണംകിട്ടും, മാതാവിന്റെ സഹായം കിട്ടും, മനസിന് സന്തോഷവും സമാധാനവും കിട്ടും.

അനിഴം: ദാമ്പത്യസുഖക്കുറവ്, മനോദുഃഖം, വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും , മറ്റുള്ളവരുടെ വാഗ്ദ്ധാനങ്ങള്‍ വിശ്വസിക്കരുത്, അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, അപകടത്തില്‍ നിന്നും പാഠം, രോഗ ദുരിതം.

തൃക്കേട്ട: അധിക ചെലവും ബുദ്ധിമുട്ടും, കോപവും വാശിയും ഒഴിവാക്കുക, പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം, പലവിധ കുഴപ്പങ്ങളില്‍പ്പെടും, ഒരുകാര്യത്തിനും മടി വിചാരിക്കരുത്.

മൂലം: സംബന്ധ വിഷയങ്ങളിൽ ആപത്ത്, പ്രണയ നൈരാശ്യം, ദുരിതങ്ങള്‍, ധനത്തിന്‍റെ കാര്യത്തില്‍ ബുദ്ധിമുട്ടും, വിശ്വാസവഞ്ചന നേരിടും, ആരോഗ്യ കാര്യങ്ങളിൽ കരുതല്‍ വേണം, ബന്ധുജനങ്ങളുമായി കലഹം.

പൂരാടം: ശത്രു ദോഷം. രോഗങ്ങൾ കൊണ്ടുള്ള ധനചെലവ്, ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും, പ്രവര്‍ത്തികളും നേരിടും, ദാമ്പത്യ സുഖക്കുറവ് അനുഭപ്പെടും, ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതൽ, ശത്രു ദോഷം.

ഉത്രാടം: അധികാരികളുടെ പ്രോത്സാഹനവും ലഭിക്കും, ഗുണാനുഭങ്ങൾ, വ്യക്തിജീവിതത്തില്‍ സ്ത്രീകള്‍ മൂലം സുഖവും സമാധാനവും, ദൈവീക ചിന്ത ഉടലെടുക്കും‍ ,കേസുകളിൽ വിജയം, തക്കവണ്ണം സാമ്പത്തിക ലാഭം.

തിരുവോണം: ദാമ്പത്യ വിഷയങ്ങളിൽ അസുഖകരമായ അവസ്ഥ, നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഉള്ള തടസങ്ങള്‍,‍ അലങ്കാരങ്ങൾക്കും മറ്റും പണം ചെലവാക്കും, സഹായിച്ചവര്‍ ഉപകരിക്കില്ല, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും.

അവിട്ടം: ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുക, ദാമ്പത്യ സുഖക്കുറവ്, ആഗ്രഹത്തിന് വിപരീതമായി കുടുംബാങ്ങൾ പെരുമാറും, പണം കടം വാങ്ങിക്കേണ്ടി വരും, കുടുംബകലഹം, ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങൾ.

ചതയം: മാനസിക ഉണര്‍വ് വര്‍ദ്ധിപ്പിക്കണം, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ത്ഥമായ സഹകരണം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, സ്ത്രീകള്‍ മുഖേന സന്തോഷവും കിട്ടും.

പൂരുരുട്ടാതി: ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവൃത്തികൾ വിജയത്തിലെത്തും, പ്രണയത്തില്‍ അകപ്പെടാം, കുടുംബത്തിന്റെ പിന്തുണ ലഭിക്കും, ജനപ്രീതിയും അംഗീകാരവും, എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും.

ഉത്തൃട്ടാതി: സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, ബിസിനസിൽ നിന്നും മികച്ച നേട്ടം, ശത്രുക്കളെ പരാജയപ്പെടുത്തും, ഗാംഭീര്യം പ്രകടിപ്പിക്കും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, കൃഷിയില്‍ നിന്നും ധന ലാഭം.

രേവതി: ദാമ്പത്യത്തിൽ പുത്തനുണർവ്വ്, പ്രയത്‌നം സഫലമാകും, വിദേശാനുകൂല്യം, ഉല്ലാസകരമായ അനുഭവങ്ങള്‍, കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കും. ഇഷ്ട മിത്രങ്ങളുടെ സന്ദര്‍ശനം. ശുഭാപ്തി വിശ്വാസം എല്ലാകാര്യത്തിലും വച്ചു പുലര്‍ത്തും.