
കമുകിൻകോട്:വിജയദശമിയോടനുബന്ധിച്ച് കമുകിൻകോട് എസ്.എൻ.ഡി.പി ശാഖയിൽ നടന്ന വിദ്യാരംഭത്തിൽ ഡോ.ഡോ.ജി.എസ്.ശ്രീരഞ്ജൻ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.ശാഖാ പ്രസിഡന്റ് ഷാജി ബോസ് മുഖ്യ കാർമ്മികത്വം വഹിച്ചു.വൈസ് പ്രസിഡന്റ് ഷാന.എസ്,യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സജിത്ത് സുരേന്ദ്രൻ,യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് ബിനു.എസ്.എം,യൂത്ത് മൂവ്മെന്റ് സെക്രട്ടറി അനൂപ് കിഷോർ.എ.ആർ,ശാഖ കമ്മിറ്റി അംഗങ്ങളായ ഹരിപ്രസാദ്,സതികുമാർ,യൂത്ത് മൂവ്മെന്റ് കമ്മിറ്റി അംഗം അഭിലാഷ്,വനിതാ സംഘം വൈസ് പ്രസിഡന്റ് സനിലകുമാരി,വനിതാ കമ്മിറ്റി അംഗം ശാലിനി,സൈബർ സേന ജില്ലാ കമ്മിറ്റി അംഗം അരുൺ കിഷോർ.എ.ആർ തുടങ്ങിയവർ പങ്കെടുത്തു.