reliance

മുംബയ്: ദസറ സീസണി​ൽ മികച്ച ഉത്സവകാല ഓഫറുകളുമായി​ റിലയൻസ് ഡിജിറ്റൽ.

റിലയൻസ് ഡിജിറ്റലിന്റെ ഫെസ്റ്റിവൽ ഒഫ് ഇലക്‌ട്രോണിക്‌സ് സെയിലിലൂടെ അടുത്തുള്ള റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, മൈ ജിയോ സ്റ്റോറുകൾ എന്നിവയിൽ നിന്ന് നേരിട്ട് തിരഞ്ഞെടുക്കാനും reliancedigital.in ൽ ഓൺലൈനായി ഷോപ്പുചെയ്യാനും സാധിക്കും.

ഈസി ഇ.എം.ഐ ഓപ്ഷനുകൾക്കൊപ്പം പ്രമുഖ ബാങ്ക് കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റൻറ് ഡിസ്‌കൗണ്ടും ലഭിക്കും. ടിവികൾ, വീട്ടുപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവ ഇഷ്ടമനുസരി​ച്ച് തിരഞ്ഞെടുക്കാം.

വെറും 17,100 രൂപയിൽ (ബാങ്ക് കാഷ്ബാക്ക് ഉൾപ്പെടെ) ആരംഭിക്കുന്ന ആപ്പിൾ വാച്ച്, 6490 രൂപയിൽ ആരംഭിക്കുന്ന സാംസംഗ് വാച്ച്, 1599 രൂപയിൽ ആരംഭിക്കുന്ന സ്മാർട്ട് വാച്ചുകളും ലഭ്യമാണ്.

അവിശ്വസനീയമായ ഡീലുകളിലൂടെ ലാപ്‌ടോപ്പുകളും സ്വന്തമാക്കാം. സാംസംഗ് ഗാലക്‌സി ബുക്ക് 2 12ാം തലമുറ ഐ 5 16ജി​.ജി​.ബി​ റാം ആൻഡ് 512 ജി​.ബി​ എസ്. എസ്.ഡി​ സ്റ്റോറേജ് ഇപ്പോൾ ബാങ്ക് കാഷ്ബാക്ക് കഴിച്ച് 57,999 രൂപ എന്ന അതിശയിപ്പിക്കുന്ന വിലയിൽ ലഭ്യമാണ്.

എല്ലാ ഗെയിമിംഗ് ലാപ്‌ടോപ്പുകൾക്കുമൊപ്പം 4999രൂപ വിലയുള്ള ഗെയിമിംഗ് മൗസ്, ഹെഡ്‌ഫോണുകൾ, മാറ്റ് ബണ്ടിൽ എന്നിവ പൂർണമായും സൗജന്യമായി ലഭിക്കും. 15,990 രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങളും ഇതി​ന് പുറമെയുണ്ട്.

സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ചെയ്ത് പുതിയ സാംസംഗ് എം 53 5G വെറും 19,999രൂപയ്ക്ക് സ്വന്തമാക്കാം. സാംസംഗ് ട22 സീരീസ് സ്മാർട്ട്‌ഫോണുകളിൽ 49,990രൂപയിൽ ആരംഭിക്കുന്ന മികച്ച ഓഫറുകളും ഉണ്ട്.

പ്രമുഖ ബാങ്കുകളിൽ നിന്നുള്ള വിപുലമായ വായ്പാ ഓപ്ഷനുകളും ഇ. എം. ഐകളും തിരഞ്ഞെടുക്കാം.

ഉപഭോക്താക്കൾക്ക് അടുത്തുള്ള സ്റ്റോറുകളിൽ നിന്ന് ഇൻസ്റ്റാ ഡെലിവറി* (3 മണിക്കൂറിനുള്ളിൽ ഡെലിവറി), സ്റ്റോർ പിക്ക്അപ്പ്* ഓപ്ഷനുകളും ലഭിക്കും. * എല്ലാ ഓഫറുകൾക്കും വിലകൾക്കും നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്‌.