ss

മൈസൂരു: വിജയദശമി ദിനത്തിൽ കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി മൈസൂരുവിലെ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ മൈസൂരിലെത്തിയ സോണിയ സ്വകാര്യ റിസോർട്ടിലാണ് താമസിക്കുന്നത്. സോണിയ ക്ഷേത്രം സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയാണ് ട്വീറ്റ് ചെയ്തത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് രാവിലെ പുനഃരാരംഭിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സോണിയ പങ്കെടുക്കും.