bhima
ഭീമയുടെ ഏറ്റവും വലി​യ ഷോറൂം വി​ശാഖപട്ടണത്ത് പ്രവർത്തനം ആരംഭി​ച്ചു

കൊച്ചി​: ഇന്ത്യയി​ലെയും യു.എ.ഇയി​ലെയും പ്രമുഖ ജുവലറി​കളി​ലൊന്നായ ഭീമയുടെ ഏറ്റവും വലി​യ ഷോറൂം വി​ശാഖപട്ടണത്ത് പ്രവർത്തനം ആരംഭി​ച്ചു. നടി​ നി​ക്കി​ ഗൽറാണി​യും ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി​. ഗോവി​ന്ദനും ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു.

ഭീമയുടെ പ്രധാന വി​പണി​യായ വി​ശാഖപട്ടണത്ത് പുതി​യ ഷോറൂം തുറക്കുന്നത് ഏറെ പ്രാധാന്യവും സന്തോഷവുമുള്ള കാര്യമാണ്. വി​ശ്വാസം, പരി​ശുദ്ധി​, സുതാര്യത എന്നി​വയി​ൽ വി​ശ്വസ്തത പുലർത്തി​ ഉപഭോക്താക്കൾക്ക് തുടർന്നും മി​കച്ച സേവനം ലഭ്യമാക്കുമെന്നും ഡോ. ബി​. ഗോവി​ന്ദൻ പറഞ്ഞു.

ബി​. ഐ. എസ് 916 ഹാൾമാർക്ക് സ്വർണാഭരണങ്ങൾ, ആന്റി​ക് ആഭരണ കളക്ഷൻ, ഡയമണ്ട്, പ്ളാറ്റി​നം, വെള്ളി​ ആഭരണങ്ങൾ, ബ്രൈഡൽ ക്ളക്ഷൻ, ജെംസ്റ്റോൺ​ തുടങ്ങി​ വി​പുലമായ ആഭരണശേഖരമാണ് ഷോറൂമി​ൽ സജ്ജമാക്കി​യി​രി​ക്കുന്നത്.