ന്യൂഡൽഹി: അമൃതാ വിശ്വ വിദ്യാപീഠത്തിന്റെ കാമ്പസുകളിൽ എം.ബി.എ ദേശീയതല പ്രവേശന പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. അമരാവതി, അമൃതപുരി, ബംഗളൂരു, കോയമ്പത്തൂർ, കൊച്ചി എന്നീ കാമ്പസുകളിലെ എം.ബി.എ കോഴ്‌സിലേക്ക് രാജ്യത്തെ 40ലധികം നഗരങ്ങളിലായി നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
10+2+3 രീതിയിൽ ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ(അസോസിയേഷൻ ഒഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ്) നിന്നും കുറഞ്ഞത് 50ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പ്രവേശന പരീക്ഷയിൽ പങ്കെടുക്കാം. അവസാന വർഷ വിദ്യാർത്ഥികളുടെ പ്രവേശനം പരീക്ഷ, വൈവ എന്നിവ 2023 ജൂൺ 30 ന് മുമ്പ് പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലായിരിക്കും.
150 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ 100 ചോദ്യങ്ങളാണുണ്ടാവുക. നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും . വെർബൽ റീസണിംഗ് ആൻഡ് ലാംഗ്വേജ് കോംപ്രിഹെൻഷൻ, ഡാറ്റാ ഇന്റർപ്രെട്ടേഷൻ ആൻഡ് അനാലിസിസ്, ഇന്ത്യൻ ആൻഡ് ഗ്ലോബൽ സാഹചര്യങ്ങളുടെ പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റീവ് അഭിരുചി എന്നിങ്ങനെ നാല് വിഭാഗങ്ങളിൽ നിന്ന് 25 ചോദ്യങ്ങൾ ഉണ്ടാകും.
അമൃത സ്‌കൂൾ ഒഫ് ബിസിനസിന് വർഷങ്ങളായി 100ശതമാനം പ്ലേസ്‌മെന്റിന്റെ ട്രാക്ക് റെക്കാഡാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് : https://www.amrita.edu/