bb

തന്റെ ആരാധകർക്കായി ഓഫറുകളുടെ സിക്സർ പെയ്യിച്ച് മുൻ ഇന്ത്യൻ താരം .യുവരാജ് സിംഗ്. ഗോവയിലെ തന്റെ അവധിക്കാല വസതിയിൽ താമസിക്കാൻ അതിഥികളെ ക്ഷണിച്ചിരിക്കുകയാണ് യുവരാജ് സിംഗ്. കാസാസിംഗ് എന്ന അവധിക്കാല വസതിയൽ 1200 രൂപയ്ക്ക് വാടകയ്ക്ക് താമസിക്കാം. ഓൺലൈൻ റെന്റൽ സെറ്റിലൂടെ ആർക്കും വീട് വാടകയ്ക്കെടുക്കാം.

ഗോവയിലെ ചപ്പോര നദീ തീരത്താണ് യുവിയുടെ വീട് സ്ഥിതിചെയ്യുന്നത്. കടൽ കാണാൻ കഴിയുന്ന വിധത്തിൽ കുന്നിൻ മുകളിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീട്ടിൽ നിന്നാൽ ഗോവയുടെ ഗ്രാമഭംഗി ആസ്വദിക്കാം. ഒപ്പം കടൽക്കാഴ്‌കളും കാണാം. വെള്ള,​ നീല. നിറങ്ങൾക്ക് പ്രാധാന്യം നൽകി നിർമ്മിച്ച വീട്ടിൽ നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് സ്വകാര്യത ഉറപ്പാക്കി അവധിക്കാലം ചെലവിടാൻ കഴിയുമെന്ന് യുവരാജ് സിംഗ് പറയുന്നു.

ആറുപേരടങ്ങുന്ന സംഘത്തിന് വീട് ബുക്ക് ചെയ്യാം. ഒരു രാത്രി ചെലവഴിക്കാൻ 1200 രൂപയാണ്. ചെക്കിൻ ചെയ്ത് വീട്ടിൽ കയരിയാൽ യുവരാജ് സിംഗ് തന്നെ നിങ്ങളെ ,​സ്വാഗതം ചെയ്യാനെത്തും,​ വിർച്വൽ റിയാലിറ്റി സാങ്കേതിക ഉപയോഗിച്ചായിരിക്കും യുവരാജിനെ കാണാൻ സാധിക്കുക,​

ഇവിടെയത്തുന്നവർക്ക് ഉയോഗിക്കാൻ വീട്ടുമുറ്റത്ത് നിന്തൽകുളവുമുണ്ട്. കുളത്തിൽ മുങ്ങി സൺഡൗണർ ഡെക്കിൽ നിന്ന് സൂര്യാസ്തമയം ആസ്വദിക്കാൻ മറക്കരുതെന്ന് യുവരാജ് സിംഗ് തന്റെ ഇന്റാഗ്രാം പേജിൽ പറയുന്നു.

View this post on Instagram

A post shared by Yuvraj Singh (@yuvisofficial)