gg

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ ​പാ​​​ല​​​ക്കാ​​​ട് ​​​-​​​ ​​​തൃ​​​ശൂ​​​ർ​​​ ​​​ദേ​​​ശീ​​​യ​​​ ​​​പാ​​​ത​​​യി​​​ൽ​​​ ​​​കെ.​​​എ​​​സ്.​​​ആ​​​ർ.​​​ടി.​​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ൽ​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായഅ​പ​ക​ട​ത്തി​ൽ​ ​നാ​ല് ​പേ​ർ​ ​മ​രി​ച്ച​താ​യി​ ​റി​പ്പോ​ർ​ട്ട്.​ ​
പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ർ​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​ഇ​​​ന്ന് ​​​പു​​​ല​​​ർ​​​ച്ചെ​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​സെ​​​ന്റ് ​​​ബ​​​സേ​​​ലി​​​യോ​​​സ് ​​​വി​​​ദ്യാമന്ദിറിൽ​​​ ​​​നി​​​ന്ന് ​​​ഊ​​​ട്ടി​​​യി​​​ലേ​​​ക്ക് ​​​വി​​​നോ​​​ദ​​​യാ​​​ത്ര​​​യ്ക്ക് ​​​പോ​​​യ​​​ ​​​കു​​​ട്ടി​​​ക​​​ൾ​​​ ​​​സ​​​‍​​​ഞ്ച​​​രി​​​ച്ച​​​ ​​​ബ​​​സ് ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ​ ​നി​ന്ന് ​കോ​യ​മ്പ​ത്തൂ​ർ​ക്ക് ​പോ​വു​ക​യാ​യി​രു​ന്ന​ ​​​കെ.​​​എ​​​സ്.​​​ആ​​​ർ.​​​ടി.​​​സി​​​ ​​​ബ​​​സി​​​ന്റെ​​​ ​​​പി​​​ന്നി​​​ലി​​​ടി​​​ച്ച് ​​​ ​മ​റി​യു​ക​യാ​യി​രു​ന്നു.​ ​
ടൂ​റി​സ്റ്റ് ​ബ​സി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ഒ​രു​ ​സ്ത്രീ​യും​ ​മൂ​ന്ന് ​പു​രു​ഷ​ൻ​മാ​രും​ ​മ​രി​ച്ച​താ​യാ​ണ് ​പ്രാ​ഥ​മി​ക​ ​വി​വ​രം.​അ​മി​ത​ ​വേ​ഗ​ത്തി​ൽ​ ​വ​ന്ന​ ​ടൂ​റി​സ്റ്റ് ​ബ​സ് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ൽ​ ​ഇ​ടി​ച്ച് ​ച​തു​പ്പി​ലേ​ക്ക് ​മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ​പൊലീസ് ​പ​റ​യു​ന്നു.​ രാ​ത്രി​ ​വൈ​കി​യും പൊ​ലീ​സും​ ​ഫ​യ​ർ​ഫോ​ഴ്സും​ ​നാ​ട്ടു​കാ​രും​ ​ചേ​ർ​ന്ന് ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​ന​ടത്തു​ക​യാ​ണ്.