accident

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയിൽ ​​​​കെ.എ​​​സ്.​​​ആ​​​ർ.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ൽ​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ൽ​ ​മരണം ഒമ്പതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ർ​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അർദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കൽ മാർ ​​​ബ​​​സേ​​​ലി​​​യോ​​​സ് ​​​വി​​​ദ്യാനികേതൻ സ്കൂളിൽ​​​ ​​​നി​​​ന്ന് ​​​ഊ​​​ട്ടി​​​യി​​​ലേ​​​ക്ക് ​​​വി​​​നോ​​​ദ​​​യാ​​​ത്ര​​​യ്ക്ക് ​​​പോ​​​യ​​​ ​​​കു​​​ട്ടി​​​ക​​​ൾ​​​ ​​​സ​​​‍​​​ഞ്ച​​​രി​​​ച്ച​​​ ​​​ബ​​​സ് ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ​ ​നി​ന്ന് ​കോ​യ​മ്പ​ത്തൂ​രേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്ന​ ​​​കെ.​​​എ​​​സ്.​​​ആ​​​ർ.​​​ടി.​​​സി​​​ ​​​ബ​​​സി​​​ന്റെ​​​ ​​​പി​​​ന്നി​​​ലി​​​ടി​​​ച്ച് ​​​ ​മ​റി​യു​ക​യാ​യി​രു​ന്നു.​ ​

ആറു പുരുഷൻമാരും മൂന്നു സ്ത്രീകളും മരിച്ചിട്ടുണ്ട്. കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22), സ്കൂ‍ൾ ജീവനക്കാരായ നാൻസി ജോർജ്, വി.കെ.വിഷ്ണു എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു. അൻപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ആശങ്കയുണ്ട്.

അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ്ബസ് സൂപ്പർ ഫാസ്റ്റിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കും തൃശ്ശൂരിലെ ആശുപത്രികളിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റ പിറവം സ്വദേശി എൽദോയെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആകെ 10 പേരെയാണ് പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചത്. തിരിച്ചറിയാത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. ഒരു ആംബുലൻസിൽ ഒരു കൈപ്പത്തി മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. ആരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.

ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളവർ: മുഹമ്മദ് ഹാഷിം (പന്തളം), മനോജ് (കല്ലേപ്പുള്ളി), പ്രവീൺ വർഗീസ് (തിരുപ്പൂർ), വിഷ്ണു (മൂവാറ്റുപുഴ), അബ്ദുൾ റൗഫ് (പൊന്നാനി).

തൃശ്ശൂരിൽ ചികിത്സയിലുള്ളവർ: ഹരികൃഷ്ണൻ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തനുശ്രീ (15), ഹിൻ ജോസഫ് (15), ജനീമ (15), അരുൺകുമാർ (38), ബ്ലെസ്സൻ (18), എൽസിൽ (18), എൽസ (18).