
അരവിന്ദന്റെ തമ്പ് 44 വർഷം മുൻപ് ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ പുതുതായി നിർമ്മിച്ച കോപ്പി കാനിലെ പ്രദർശനത്തിന് ശേഷം ലണ്ടനിലും എത്തി. ലണ്ടനിലെ ആദ്യ ഷോയ്ക്ക് എല്ലാപേരും അവസാനത്തെ ക്രെഡിറ്റ് തീരുന്നതു വരെ സീറ്റിൽ തന്നെയിരുന്ന് ചിത്രത്തിൽ മുഴുകുകയായിരുന്നു. ചിത്രത്തിനുള്ള അപൂർവ സ്വീകരണം തന്നെയായിരുന്നു കണ്ടത് .
തമ്പിലുള്ള സംഭാഷണം ഒരു പേജിൽ എഴുതാവുന്നതേ ഉള്ളു. പൂർണമായും ദൃശ്യ മാദ്ധ്യമത്തിന്റെ ഒരാഘോഷം തന്നെയാണ് ഈ സിനിമ. ദൃശ്യങ്ങളിലൂടെ മാത്രമാണ് ചിത്രം കാണിയുമായി ബന്ധപ്പെടുന്നത് എന്ന് പറയാം. ഇടയ്ക്ക് ആ കാർട്ടൂണിസ്റ് ടച്ചും നമുക്ക് ചിത്രത്തിൽ കാണാം. കാലാതീതമായി ആഘോഷിക്കാൻ പോകുന്ന സിനിമയാണ് തമ്പ്. ഇതിന്റെ രണ്ടാമത്തെ ഷോ ഒക്ടോബർ 14ന് നടക്കും.
മഹേഷ് നാരായണൻ തന്റെ പുതിയ ചിത്രമായ "അറിയിപ്പ്" വ്യാഴാഴ്ച ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. മഹേഷ് നാരായണൻ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.
ചിത്രത്തിന്റെ തുടർന്നുള്ള പ്രദർശന ദിവസങ്ങൾ ഇതാണ് :
2) Saturday 08 October 2022 14:45, 3) Saturday 08 October 2022 15:00, Curzon Soho Cinema, Screen 3., ടിക്കറ്റ് ഈ ഫോൺ നമ്പറിൽ വിളിച്ചാൽ ലഭിക്കും: 020 7928 3232.