poetree

തിരുവനന്തപുരം: വീണ്ടും അന്തർദേശീയതല പുരസ്‌കാരപ്പെരുമയിൽ തേക്കടിയിലെ പൊയട്രീ സരോവർ പോർട്ടിക്കോ റിസോർട്ട്. സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ്‌സ് (സാറ്റ)-2022 'മോസ്‌റ്റ് റൊമാന്റിക് റിസോർട്ട്" പുരസ്‌കാരമാണ് ഇത്തവണ തേടിയെത്തിയത്. മാലിദ്വീപിലെ ആദരൺ സെലക്‌ട് ഹുധുരൻഫുഷി റിസോർട്ടിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിച്ചു.

പ്രവർത്തനം ആരംഭിച്ച് ഏഴുവർഷത്തിനിടെ ലീഡിംഗ് റൊമാന്റിക് റിസോർട്ട്,​ ലീഡിംഗ് വൈൽഡ് ലൈഫ് റിസോർട്ട്,​ ലീഡിംഗ് ഇക്കോ ഫ്രണ്ട്‌ലി റിസോർട്ട് തുടങ്ങി 9 ശ്രദ്ധേയ പുരസ്‌കാരങ്ങൾ പൊയട്രീ റിസോർട്ട് നേടിയിട്ടുണ്ട്. മികച്ച പരിസ്ഥിതി സംരക്ഷണത്തിന് ഗ്രീനോട്ടൽസ് അവാർഡ്,​ ഇന്ത്യ ഹോസ്‌പിറ്റാലിറ്റി അവാർഡ്‌സിലെ ബെസ്‌റ്റ് ഹോളിഡേ അക്കോമഡേഷൻ അവാർഡ് എന്നിവയും നേടിയിട്ടുണ്ട്.

കോണ്ടെ നാസ്‌റ്റ് ട്രാവലർ ഇന്ത്യയിലെ ഏറ്റവും മികച്ച 20 ഫാമിലി ഫ്രണ്ട്‌ലി ഗേറ്റ്‌വേകളിൽ ഒന്നായും തിരഞ്ഞെടുത്തിരുന്നു. പ്രമുഖ യാത്രാ വെബ്‌സൈറ്റായ ട്രിപ്പ് അഡ്വൈസർ ഇന്ത്യയിലെ ഏറ്റവും മികച്ച ഹോട്ടലുകളിലും റിസോർട്ടുകളിലും ഒന്നായി പൊയട്രീയെ അംഗീകരിച്ചിട്ടുണ്ട്. അവാർഡ് ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് പൊയട്രീ മാനേജിംഗ് ഡയറക്‌ടർ ആർ.രഘുനാഥ് പറഞ്ഞു.