തമ്പിലെ പ്രിയപ്പെട്ടവൻ കൂടൊഴിഞ്ഞിട്ട് ഒക്ടോബർ 11ന് ഒരാണ്ട് എത്തുമ്പോൾ ജീവിത പാതി സുശീലയുടെ ഒാർമ്മക്കുറിപ്പ്

mm

വേണു ​ചേ​ട്ട​ൻ​ ​എ​ന്ന് ​ഒ​രി​ക്ക​ൽ​ ​പോ​ലും​ ​വി​ളി​ച്ചി​ല്ല.​ ​ശ​ശി​ ​ചേ​ട്ട​ൻ​ ​എ​ന്ന് ​വി​ളി​ച്ചു​ .​വീ​ട്ടി​ലെ​ ​വി​ളി​ ​പേ​രാ​ണ് ​ശ​ശി.​ ​നാ​ട്ടു​കാ​രും​ ​ശ​ശി​ ​എ​ന്നു​ ​വി​ളി​ച്ചു.​ ​നെ​ടു​മു​ടി​യി​ലെ​ ​ഓ​രോ​ ​നാ​ട്ടു​കാ​ര​നെ​യും​ ​എ​ന്നും​ ​പേ​രെ​ടു​ത്തു​ ​വി​ളി​ച്ച​ ​ശ​ശി​ ​ചേ​ട്ട​നെ​ ​ഞാ​ൻ​ ​അ​ഞ്ചാം​ ​ക്ളാ​സി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​ആ​ദ്യ​മാ​യി​ ​കാ​ണു​ന്ന​ത്.​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​പേ​രും​ ​കു​ട്ട​നാ​ട്ടു​കാ​ർ.​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളും.​ ​കാ​വാ​ല​ത്തി​ന്റെ​ ​പാ​ട്ടും​ ​കു​ട്ട​നാ​ടി​ന്റെ​ ​തു​ഴ​താ​ള​വും​ ​നാ​ട്ടി​ൻ​പു​റ​ത്തി​ന്റെ​ ​നൈ​ർ​മ​ല്യ​വും​ ​നി​റ​ഞ്ഞ​ ​ശ​ശി​ ​ചേ​ട്ട​ൻ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​നെ​ടു​മു​ടി​ ​വേ​ണു​വും​ ​പു​തു​ത​ല​മു​റ​യ്ക്ക് ​വേ​ണു​ ​ചേ​ട്ട​നു​മാ​യി.
വീ​ടി​ന്റെ​ ​തൂ​ണി​ലും അടുക്കളയിലെ പാ​ത്ര​ങ്ങ​ളി​ലും​ ​താ​ളം​ ​പി​ടി​ക്കു​ന്ന​ ​ശ​ശി​ ​ചേ​ട്ട​നെ​ ​ഞാ​ൻ​ ​ക​ണ്ടി​ട്ടു​ണ്ട്.​പി​ന്നെ അധികസമയവും റേ​ഡി​യോ​യി​ൽ​ ​പാ​ട്ട് ​കേ​ൾ​ക്കുകയും ആ​ ​പാ​ട്ട് ​പാ​ടി കൊണ്ട് നടക്കുകയും ചെയ്യും.കു​റ​ച്ചു​സ​മ​യം​ ​മാ​ത്രം​ ​പ​ഠി​ക്കു​ന്ന​താ​ണ് ​സ്വ​ഭാ​വം.​ ​ഞാ​നാ​ണെ​ങ്കി​ൽ​ ​പ​ഠി​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​താ​ത​‌്‌​പ​ര്യ​ള്ള​ ​ആ​ളും.​ ​
ആ​ല​പ്പു​ഴ​ ​എ​സ്.​ ​ഡി​ ​കോ​ളേ​ജി​ലെ​ ​പ​ഠ​ന​ശേ​ഷ​മു​ള്ള​ ​ശ​ശി​ ​ചേ​ട്ട​ന്റെ​ ​കാ​ലം​ ​എ​നി​ക്ക് ​ അത്ര പ​രി​ച​യ​മ​ല്ല.​ ​കു​ട്ടി​ക്കാ​ല​ത്ത് ​കു​ടും​ബ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ​കൈ​യും​ ​പി​ടി​ച്ചു​ ​എ​ന്നെ​ ​കൂ​ട്ടി​ ​കൊ​ണ്ടു​ ​പോ​യ​താ​ണ് ​ഒാ​ർ​മ​യി​ൽ​ ​തെ​ളി​യു​ന്ന​ ​ആ​ദ്യ​ ​ചി​ത്രം.​നാ​ളെ​ ​ശ​ശി​ ​ചേ​ട്ട​നൊ​പ്പം​ ​ഒ​ന്നി​ച്ചു​ ​ജീ​വി​ക്കു​മെ​ന്ന് ​മ​ന​സി​ൽ​ ​പോ​ലും​ ​അ​ന്ന്ക​രു​തി​യി​ല്ല.​ ​എ​നി​ക്ക് ​ടൈ​ഫോ​യ് ​ഡ് ​പി​ടി​പെ​ട്ട​ ​സ​മ​യ​ത്ത് ​വീ​ട്ടി​ൽ​ ​വ​ന്നു.​ ​ഞാ​ൻ​ ​ഭ​ക്ഷ​ണം​ ഒന്നും ​ക​ഴി​ക്കു​ന്നി​ല്ലെ​ന്ന് ​അ​മ്മ​ പരാതി ​പ​റ​ഞ്ഞു.​ ഒരു പാത്രത്തിൽ ​ ​ക​ഞ്ഞി​ ​കോരി തരുന്നതിനിടെ​ ഇഷ്ടമാണെന്നും വിവാഹത്തിന് താത്പര്യമുണ്ടെങ്കിൽ അ​ച്ഛ​നോ​ട് ​ അ​നു​വാ​ദം​ ​ചോ​ദിക്കാമെന്നും ശശിയേട്ടൻ പറഞ്ഞു.​അ​വി​ടെ​നി​ന്നാ​യി​രു​ന്നു​ ​നാ​ല്പ​തു​ ​വ​ർ​ഷം​ ​നീ​ണ്ട​ ​ഞ​ങ്ങ​ളു​ടെ​ ​ദാ​മ്പ​ത്യ​ ​ജീ​വി​ത​ത്തി​ന്റെ​ ​തു​ട​ക്കം​.


കൊ​വി​ഡ് ​കാ​ല​ത്തെ ഒ​ന്നി​ക്കൽ
സി​നി​മ​യി​ലെ​ ​തി​ര​ക്ക് ​കാ​ര​ണം​ ​എ​നി​ക്കും​ ​മ​ക്ക​ൾ​ക്കും​ ​ഒ​പ്പം​ ജീവിതത്തിൽ ​കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ​ ​മാ​ത്രം​ ​ചെ​ല​വ​ഴി​ക്കാ​നേ​ ​ക​ഴി​ഞ്ഞി​ട്ടു​ള്ളൂ.​എ​ന്നാ​ൽ​ ​കൊ​വി​ഡ് ​കാ​ല​ത്തി​ന്റെ​ ​ര​ണ്ടു​ ​മൂ​ന്നു​ ​വ​ർ​ഷം​ ​ഞ​ങ്ങ​ൾ​ ​ഒ​രു​മി​ച്ചു​ ​ക​ഴി​ഞ്ഞു.​ ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം,​ ​മ​ര​ണ​നി​ര​ക്ക് ,​ ​പ്രി​യ​പ്പെ​ട്ട​വ​രു​ടെ​ ​വേ​ർ​പാ​ട് ​എ​ല്ലാം​ ​വി​ഷ​മി​പ്പി​ച്ചു.​ ​ അദ്ദേഹത്തിന്റെ മൗ​ന​ത്തി​ലൂ​ടെ​ ​എ​നി​ക്ക് ​അ​ത് ​കാണാമാ​യി​രു​ന്നു.​ ​സി​നി​മ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​നി​ല​ച്ച​തോ​ടെ​ ​ഉത്സാഹവും ഊർജ്ജവും​ ​പോ​യി.​ ​വാ​യ​ന​യോ​ട് ​താ​ത്പ​ര്യ​മി​ല്ലാ​തെ​ ​വ​ന്നു.​ ​എ​ഴു​താ​ൻ​ ​പ്രേരിപ്പിച്ചാൽ ​ ​മാ​ന​സി​ക​മാ​യി​ ​തയ്യാറെടുപ്പില്ലാതെ അതിന് കഴിയില്ലെന്നായിരുന്നു ​ ​മ​റു​പ​ടി.​ശ​ശി​ ​ചേ​ട്ട​ൻ​ ​പോ​യി​ ​ഒ​ന്ന​ര​ ​മാ​സ​ത്തോ​ളം​ ​വ​ല്ലാ​ത്ത​ ​മ​ര​വി​പ്പ് ​അ​നു​ഭ​വ​പ്പെ​ട്ടു​ .​വീ​ട്ടി​ലേ​ക്ക് ആ​ളു​ക​ളു​ടെ​ ​വ​ര​വാ​യി​രു​ന്നു.​ ​ക​ണ്ണീ​ർ​ ​വ​രാ​തെ​ ​പി​ടി​ച്ചു​ ​നി​ന്നു,​ ​നാ​ല്പ​ത്തി​യൊ​ന്നി​ന്റെ​ ​ച​ട​ങ്ങു​ക​ൾ​ ​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ​ആ​ളു​ക​ളു​ടെ​ ​വ​ര​വ് ​കു​റ​ഞ്ഞ​ത്.​ ​എ​ന്റെ​ ​മ​ന​സ് ​അ​യ​ഞ്ഞു.​ ​ന​ഷ്ട​ത്തി​ന്റെ​ ​ആ​ഴം​ ​എ​ത്ര​ ​വ​ലു​താ​ണെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞു.​ ​ഒ​രി​ക്ക​ലും​ ​നി​ക​ത്താ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും.​മു​മ്പ് ​അ​തി​ഥി​ക​ൾ​ ​വ​ന്നാ​ൽ​ ​പു​റ​ത്തേ​ക്ക് ​വ​രാ​ത്ത​ ​ആ​ളാ​യി​രു​ന്നു​ ​ഞാ​ൻ.​ ​ആ​ളു​ക​ളോ​ട് ​ഇ​ട​പെ​ടാ​ൻ​ ​മ​ടി​കാ​ണി​ച്ച​ ​എ​ന്റെ​ ​ശീ​ലം​ ​ശ​ശി​ ​ചേ​ട്ട​ൻ​ ​പോ​യി​ക​ഴി​ഞ്ഞ​ ​ശേ​ഷം​ ​മാ​റി.​ ​ഒ​രി​ക്ക​ൽ​ ​പോ​ലും​ ​ശ​ശി​ ​ചേ​ട്ട​ൻ​ ​എ​ന്നോ​ട് ​ദേ​ഷ്യ​പ്പെ​ട്ടി​ട്ടി​ല്ല.​ ​മ​ക്ക​ളെ​ ​ശ​കാ​രി​ച്ചി​ട്ടി​ല്ല.
രോ​ഗം​ ​മൂ​ർ​ച്ഛി​ച്ച​പ്പോ​ഴും​ ​സ​ഹ​നം​ ​ഉ​പേ​ക്ഷി​ച്ചി​ല്ല.​ ​ഒ​ന്നി​നോ​ടും​ ​നി​ർ​ബ​ന്ധം​ ​കാ​ണി​ച്ചി​ല്ല.​ ​തീ​വ്ര​ ​പ​രി​ച​ര​ണ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ക​ഴി​യു​മ്പോ​ഴും​ ​ത​മാ​ശ​ ​പ​റ​ഞ്ഞും നഴ്സുമാർക്ക് പാട്ടുപാടി കേൾപ്പിച്ചും സമയം സന്തോഷകരമാക്കി മാറ്റി.


മ​ര​ണ​ത്തെ​ ​ഭ​യ​ക്കാ​തെ
രോ​ഗ​ത്തി​ന്റെ​ ​ബു​ദ്ധി​മു​ട്ട് ​ശ​ശി​ ​ചേ​ട്ട​ന് ​അ​റി​യാ​മാ​യി​രു​ന്നു.​ ​അ​വ​സാ​ന​മാ​യി​ ​ആ​ശു​പ​ത്രി​യി​ൽ​ ​പോ​കു​ന്ന​തി​ന് ​മു​മ്പ് ​ചെ​റു​പ്പ​കാ​ല​ത്ത് ​എ​ഴു​തി​യ​ ​ക​വി​ത​ ​ഓ​ർ​മ്മ​യി​ൽ​ ​നി​ന്ന് ​ചൊ​ല്ലി​ ​കേ​ൾ​പ്പി​ച്ചു.​ ​ക​വി​ത​ ​എ​ഴു​തി​യ​ത് ​എ​ന്താ​ണ് ​ഇ​തു​വ​രെ​ ​പ​റ​യാ​തി​രു​ന്ന​തെ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​നി​ന​ക്ക് ​എ​ന്നെ​പ്പ​റ്റി​ ​എ​ന്ത് ​അ​റി​യാ​മെ​ന്ന്ചോ​ദി​ച്ച് ​ത​മാ​ശ​ ​പ​റ​ഞ്ഞു.​ ​മ​ര​ണ​ത്തെ​ ​ഭ​യ​ക്കാ​ത്ത​ ​ആ​ളാ​ണ് ​ശ​ശി​ ​ചേ​ട്ട​ൻ.​ഞാ​നാ​ണെ​ങ്കിൽ നേ​രെ​ ​തി​രി​ച്ചും.​ ​ഒ​പ്പം​ ​ജീ​വി​ച്ച​ ​ശേ​ഷം​ ​ജ​ന​ന​-​ ​മ​ര​ണ​ ​കാ​ഴ്ച​പ്പാ​ട് ​മാ​റി.​ ​ശ​ശി​ ​ചേ​ട്ട​ന്റെ​ ​ശൂ​ന്യ​ത​ ​വ​ല്ലാ​തെ​ ​അ​നു​ഭ​വ​പ്പെ​ടു​ന്നു.​ ​എ​ന്നാ​ൽ​ ​ആ​ ​സാ​ന്നി​ദ്ധ്യം​ ​ത​മ്പി​ൽ​ ​ത​ന്നെ​യു​ണ്ട്.​ ​സ​മ​യ​മി​ല്ല​ ​എ​ന്നു​ ​മു​ൻ​പ് ​പ​രി​ഭ​വം​ ​പ​റ​ഞ്ഞ​ ​ആ​ളാ​ണ് ​ഞാ​ൻ.​ ​ഇ​പ്പോ​ൾ​ ​സ​മ​യം​ ​കൂ​ടി.​ ​പ്രകൃതിയുമായും ചുറ്റുപാടുകളുമായും ഇടപഴകാൻ സമയം ലഭിക്കുന്നു. ​എന്റെ ജീവിതം എനിക്കിഷ്ടമുള്ള രീതിയിൽ കൊണ്ടുപോകാൻ ശശി ചേട്ടൻ അനുവദിച്ചു. അതിന് മാറ്റം വരുത്താൻ ഒരിക്കലും നിർബന്ധിച്ചില്ല. കു​ടും​ബ​ത്തെ​യും​ ​പ്ര​കൃ​തി​യെ​യും​ ​ഒ​രു​മി​ച്ചു​കൊ​ണ്ടു​പോ​വ​ണ​മെ​ന്നാ​യി​രു​ന്നു​ ​ഉ​പ​ദേ​ശം.​പാ​ട്ട് ​കേ​ട്ടും​ ​ത​മാ​ശ​ ​പ​റ​ഞ്ഞും​ ​ആ​ഘോ​ഷ​മാ​യി​ ​ത​മ്പി​നെ​ ​ശ​ശി​ ​ചേ​ട്ട​ൻ ​മു​ന്നോ​ട്ട് ​കൊ​ണ്ടു​ ​പോ​യി​. ​നെ​ടു​മു​ടി​ ​വേ​ണു​ ​എ​ന്ന​ ​മ​ഹാ​നാ​യ​ ​ക​ലാ​കാ​ര​നെ​ ​ അങ്ങേയറ്റം ബ​ഹു​മാ​നി​ക്കു​ന്നു.​ ​എ​നി​ക്ക് ​പ്രി​യം​ ​ന​ന്മ​ ​നി​റ​ഞ്ഞ​ ​ആ​ ​കു​ട്ട​നാ​ട്ടു​കാ​ര​നെ​യും​ ​ന​ർ​മം​ ​വി​ത​റു​ന്ന​ ​ആ​ ​വ്യ​ക്തി​ത്വ​വു​മാ​ണ്.​ ​
​ഇത്രയധികം മലയാളികളുടെ മനസിൽ,​ സ്നേഹിച്ചവരുടെ മനസിൽ,​ ബന്ധുക്കളുടെ മനസിൽ,​ കൊച്ചുമക്കളുടെ മനസിൽ ഒരുപാട് സ്നേഹം നിറച്ച് കടന്നുപോകാൻ സാധിച്ച ശശി ചേട്ടൻ വലിയൊരു ഭാഗ്യവാനാണ്. ആ​ ​ഭാ​ഗ്യം​ ​സ്നേ​ഹ​മാ​യി​ ​ആ​ളു​ക​ൾ​ ​തി​രി​കെ​ ​ന​ൽ​കു​ന്നു.​ ​അ​താ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഭാ​ഗ്യം.​ ​എ​ല്ലാം​ ​ത​ന്ന​ശേ​ഷ​മാ​ണ് ​പോ​യ​ത്.​ ​അ​തി​ലൂ​ടെ​ ​ഞ​ങ്ങ​ൾ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു.
(മനോജ് വിജയരാജിനോട് പറഞ്ഞത്)​