ss

ജയ്പൂർ: തന്റെ സർക്കാരിനെതിരെ കാൽനട മാർച്ച് നടത്താൻ സംസ്ഥാനത്തെ ചില തൊഴിൽ രഹിതരായ യുവാക്കളെ ബി.ജെ.പി പ്രലോഭിപ്പിച്ചെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. ഭിൽവാരയിലെ റാ‌യ്‌പൂരിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഇതിനകം 1.31 ലക്ഷം പേർക്ക് ജോലി നൽകിയിട്ടുണ്ട്. 1.24 ലക്ഷം തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടക്കുകയാണ്. ബഡ്ജറ്റിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ കൂടി പ്രഖ്യാപിച്ചിട്ടുമുണ്ട്. അടുത്ത ബഡ്ജറ്റിൽ കൂടുതൽ തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുമെന്നും അത് യുവാക്കൾക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് അനുകൂലമായി നിരവധി തീരുമാനങ്ങൾ എടുത്തിട്ടും സർക്കാരിനെതിരെ കാൽനട ജാഥ നടത്തിയവർ സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും ഗെലോട്ട് പറഞ്ഞു.