തിരുവനന്തപുരം:പൗർണ്ണമിക്കാവിൽ ഇന്ന് 6ന് അഗ്നിക്കാവടി നടക്കും. വൈകിട്ട് 4ന് വെങ്ങാനൂർ നെല്ലിവിള ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന കാവടി ഘോഷയാത്ര 6ന് പൗർണ്ണമിക്കാവിലെത്തിച്ചേരും. ഘോഷയാത്രയിൽ പാൽക്കാവടി,ഭസ്മക്കാവടി,വേൽക്കാവടി എന്നിവയും ഉണ്ടാകും. ഇന്ന് രാവിലെ 10 മുതൽ പഞ്ചശക്തി പൂജയും കലശപൂജയും ആരംഭിക്കും. ഇന്നലെ മുതൽ ഭാഗവതാചാര്യൻ പള്ളിക്കൽ സുനിലിന്റെ ഹാലാസ്യ ശിവ മാഹാത്മ്യയജ്ഞം നടക്കുകയാണ്. അഗ്നിക്കാവടി കാണാൻ എല്ലാവരും എത്തിച്ചേരണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.