ani-erno

സ്റ്റോക്ഹോം : വ‌ർഗപരമായും ലിംഗപരമായും താൻ കടന്നുപോയ അനുഭവങ്ങളെ ലളിതമായി ആവിഷ്‌കരിച്ച എഴുത്തുകാരിയാണ് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ അനി എർണോ. വ്യക്തിഗത സ്‌മരണകളുടെ വേരുകളും ഏകാന്തതയും വിലക്കുകളും തീവ്രമായും ധീരമായും അനാവരണം ചെയ്‌ത എഴുത്തുകാരി എന്നാണ് നോബൽ കമ്മിറ്റി വിശേഷിപ്പിച്ചത്.

എ​ ​വു​മ​ൺ​സ് ​സ്റ്റോ​റി,​ ​എ​ ​മാ​ൻ​സ് ​പ്ലെ​യ്‌​സ്,​ ​സി​മ്പി​ൾ​ ​പാ​ഷ​ൻ​ ​എ​ന്നി​വ​യാ​ണ് ​ആ​ത്മ​ക​ഥാം​ശ​മു​ള്ള​ ​മ​റ്റ് ​പ്ര​ശ​സ്‌​ത​ ​കൃ​തി​ക​ൾ.​ ​തീ​വ്ര​മാ​യ​ ​ഓ​ർ​മ്മ​ക്കു​റി​പ്പു​ക​ളാ​ണ് ​എ​ർ​ണോ​യു​ടെ​ ​ര​ച​ന​ക​ൾ.​ ​ഭാ​ഷ​യു​ടെ​യും​ ​വ​ർ​ഗ്ഗ​ത്തി​ന്റെ​യും​ ​ലിം​ഗ​ത്തി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​ ​ക​ടു​ത്ത​ ​വി​വേ​ച​ന​ങ്ങ​ൾ​ ​അ​നു​ഭ​വി​ച്ച​റി​ഞ്ഞ​ ​ജീ​വി​ത​ത്തി​ന്റെ​ ​ചി​ത്ര​ങ്ങ​ൾ.​ ​റ​ഷ്യ​ൻ​ ​ന​യ​ത​ന്ത്ര​ജ്ഞ​നു​മാ​യു​ള്ള​ ​പ്ര​ണ​യം​ ​പ്ര​മേ​യ​മാ​ക്കി​യ​ ​ഗെ​റ്റിം​ഗ് ​ലോ​സ്റ്റ് ​എ​ന്ന​ ​നോ​വ​ൽ​ ​പ്ര​ണ​യ​ത്തി​ൽ​ ​സ്വ​യം​ ​ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ​ ​വേ​ദ​പു​സ്ത​ക​മാ​ണ്.​ ​ല​ജ്ജ​യി​ല്ലാ​ത്ത​ ​ലൈം​ഗി​ക​ത,​ ​കൗ​മാ​രം,​ ​വി​വാ​ഹം,​ ​ഗ​ർ​ഭ​ഛി​ദ്ര​ത്തി​ന്റെ​ ​ആ​ഘാ​തം,​ ​മാ​റി​ട​ത്തി​ലെ​ ​കാ​ൻ​സ​ർ,​ ​അ​മ്മ​യു​ടെ​ ​മ​ര​ണം,
മ​ര​ണ​ ​ക​ൽ​പ്പ​ന​ക​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​എ​ർ​ണോ​ ​നോ​വ​ലു​ക​ളാ​യി​ ​ര​ചി​ച്ചി​ട്ടു​ണ്ട്.​ ​നാ​ൽ​പ്പ​തോ​ളം​ ​ഗ്ര​ന്ഥ​ങ്ങ​ളു​ണ്ട്.​ ​വി​വാ​ഹ​ ​ബ​ന്ധ​ത്തി​ൽ​ ​ര​ണ്ട് ​പു​ത്ര​ന്മാ​രു​ണ്ട്.


ര​ണ്ടു​ത​വ​ണ​ ​നി​ര​സി​ക്ക​പ്പെ​ട്ടു
​സാ​ഹി​ത്യ​ ​നോ​ബ​ൽ​ ​ആ​ദ്യം​ ​നി​ര​സി​ച്ച​ത് 1958​ൽ​ ​സോ​വി​യ​റ്റ് ​യൂ​ണി​യ​നി​ലെ​ ​വി​ഖ്യാ​ത​ ​സാ​ഹി​ത്യ​കാ​ര​ൻ​ ​ബോ​റി​സ് ​പാ​സ്റ്റ​ർ​നാ​ക്കാ​ണ്.​ ​ആ​ദ്യം​ ​പു​ര​സ്കാ​രം​ ​സ്വീ​ക​രി​ക്കാ​ൻ​ ​സ​മ്മ​തി​ച്ചി​രു​ന്നു.​ ​പി​ന്നെ​ ​സോ​വി​യ​റ്റ് ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​സ​മ്മ​ർ​ദ്ദം​ ​മൂ​ലം​ ​നി​ര​സി​ച്ചു.
1964​ൽ​ ​ഫ്ര​ഞ്ച് ​ബു​ദ്ധി​ജീ​വി​യാ​യി​രു​ന്ന​ ​ഴാ​ങ് ​പോ​ൾ​ ​സാ​ർ​ത്രും​ ​നോ​ബ​ൽ​ ​സ​മ്മാ​നം​ ​നി​ര​സി​ച്ചു,​ ​അ​ദ്ദേ​ഹം​ ​ഒ​രു​ ​സ​മ്മാ​ന​വും​ ​സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.