
റോം: താമസിയാതെ റോമിൽ വോളോസിറ്റി ഇലക്ട്രിക് ഫ്ളയിംഗ് ടാക്സി പ്രവർത്തനം തുടങ്ങും. റോമിലെ ഫ്യൂമിച്ചിനോ എയർപോർട്ടിൽ ഇന്നലെ ആദ്യ പരീക്ഷണപ്പറക്കൽ നടത്തി. 2025 ൽ വത്തിക്കാനിലെ ജൂബിലി വർഷത്തോടനുബന്ധിച്ച് പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന രണ്ടുസീറ്റുകളുള്ള എയർ ടാക്സികളുടെ പരീക്ഷണപ്പറക്കൽ ‘ഫ്ലൈയിംഗ് ടു ദ ഫ്യൂച്ചർ - വെർട്ടിപോർട്ട് എക്‌സ്പീരിയൻസ് ഇൻ റോം’ എന്ന പേരിലുള്ള മീഡിയ ഇവന്റിലാണ് നടത്തിയത്.
മോട്ടോർവേകളും വിമാനത്താവളങ്ങളും നിയന്ത്രിക്കുന്ന ഇറ്റലി ആസ്ഥാനമായുള്ള ആഗോള കമ്പനിയായ എയ്‌റോപോർതി ഡി റോമയും ജർമ്മൻ അർബൻ എയർ മൊബിലിറ്റി കമ്പനിയായ വോളോകോപ്റ്ററും സഹകരിച്ചാണ് സംരംഭം.