ll

അമേരിക്കയിലെ ഫ്‌ളോറിഡയിൽ ആഞ്ഞടിച്ച ശക്തിയേറിയ ചുഴലിക്കാറ്റായ ഇയാനിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. ഫോറിഡയിൽ മാത്രം ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട നൂറോളം പേർ മരിച്ചു. ലക്ഷക്കണക്കിന് പേരെ ചുഴലിക്കാറ്റ് ബാധിച്ചു, എന്നാൽ ഈ ദുരന്തങ്ങൾക്കിടയിലും ശ്രദ്ധേയമാകുന്നത് ഒരു വീട്ടിൽ നിന്ന് പകർത്തിയ ജനാലയുടെ ദൃശ്യമാണ്. ശക്തമായ കാറ്റിനിംപേമാരിക്കും വെള്ളപ്പൊക്കത്തിനും പിടികൊടുക്കാതെയാണ് ജനലുകൾ തന്റെ കരുത്ത് കാട്ടിയത്. ഡിക്സി വാലീ എന്ന സ്ത്രീയാണ് തങ്ങൾ നേപ്പിൾസിലെ വീട്ടിലെ ദനാലയുടെ ചിത്രം പങ്കുവച്ചത്. ചുഴലിക്കാറ്റ് ശക്തമായപ്പോഴും വീടിവെ സുരക്ഷിതമാക്കി നിറുത്താൻ അസാധാരണ രീതിയിലാണ് ജനാല പ്രവർത്തി‌ച്ചത്.

പുറത്ത് മരം വരെ വെള്ളത്തിൽ മുങ്ങിയിട്ടുംജനാല പൊട്ടുകയോ, വെള്ളം അകത്തേക്ക് കടക്കുകയോ ചെയ്തില്ല. .പതിനഞ്ച് വർഷമായി ഇവിടെയുള്ള ജനാലയാണത്രേ ഇത്. ഫ്‌ളോറിഡയിൽ തന്നെ പലയിടങ്ങളും ഇത്തരത്തിലുള്ള ജനാലകൾ വീടിനകത്ത് വെള്ളം കയറുന്നതും മറ്റും തടഞ്ഞിരുന്നുവെന്ന് ട്വീറ്റിന് താഴെ ചിലർ അറിയിക്കുന്നുണ്ട്.ആരാണ് ഈ ജനൽ ഫിറ്റ് ചെയ്ത് നൽകിയതെന്ന് ഡിക്സീക്കും അറിയില്ല. എന്തായാലും ഈ അറിയപ്പെടാത്ത കോൺട്രാക്ടർക്ക് നന്ദി അറിയിക്കുകയാണിവർ.