accident

പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. നിലവിൽ ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ജോമോനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

ആലത്തൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അപകടസമയത്ത് ജോമോൻ മദ്യലഹരിയിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. ഇയാളുടെ ലൈസൻസും ബസിന്റെ ഫിറ്റ്നസും റദ്ദാക്കുന്നതടക്കമുള്ള നടപടികൾ ഇന്ന് മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.

അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്നുമുതൽ സംസ്ഥാന വ്യാപകമായി വാഹന പരിശോധന കർശനമാക്കാൻ ഗതാഗത കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്. ബസുകൾ അടക്കമുള്ള എല്ലാ വാഹനങ്ങളും പരിശോധിക്കാനാണ് നിർദേശം.

അതേസമയം,​ അപകടത്തിൽ മരിച്ച രണ്ട് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. എറണാകുളം സ്വദേശിനി എൽന ജോസിന്റെ സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് കണ്യാട്ട്‌‌നിരപ്പ് പള്ളിയിലും, കൊല്ലം വെളിയം സ്വദേശി അനൂപിന്റെ സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിലും നടക്കും. വിദേശത്തുള്ള സഹോദരൻ എത്താൻ വൈകിയതിനെത്തുടർന്നാണ് എൽനയുടെ സംസ്‌കാരം ഇന്നത്തേക്ക് മാറ്റിയത്.

പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ർ​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ് സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ബുധനാഴ്ച‌ ​​​അർദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​യിരുന്നു അപകടം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കൽ മാർ ​​​ബ​​​സേ​​​ലി​​​യോ​​​സ് ​​​വി​​​ദ്യാനികേതൻ സ്കൂളിൽ​​​ ​​​നി​​​ന്ന് ​​​ഊ​​​ട്ടി​​​യി​​​ലേ​​​ക്ക് ​​​വി​​​നോ​​​ദ​​​യാ​​​ത്ര​​​യ്ക്ക് ​​​പോ​​​യ​​​ ​​​കു​​​ട്ടി​​​ക​​​ൾ​​​ ​​​സ​​​‍​​​ഞ്ച​​​രി​​​ച്ച​​​ ​​​ബ​​​സ് ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ​ ​നി​ന്ന് ​കോ​യ​മ്പ​ത്തൂ​രേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്ന​ ​​​കെ. എ​​​സ്.​​​ആ​​​ർ.​​​ടി.​​​സി​​​ ​​​ബ​​​സി​​​ന്റെ​​​ ​​​പി​​​ന്നി​​​ലി​​​ടി​​​ച്ച് ​​​ ​മ​റി​യു​ക​യാ​യി​രു​ന്നു.​ അപകടത്തിൽ അഞ്ച് വിദ്യാർത്ഥികളടക്കം ഒൻപതുപേരാണ് മരിച്ചത്.