local-train-

സീറ്റിനായി തിക്കിതിരക്കുന്ന സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി. തിരക്കിന് പേരുകേട്ട മുംബയ് ലോക്കൽ ട്രെയിനിലാണ് സീറ്റിനെ ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചത്. താനെ പനവേൽ ലോക്കൽ ട്രെയിനിന്റെ ലേഡീസ് കമ്പാർട്ടുമെന്റിനുള്ളിൽ വച്ചാണ് സീറ്റിനായി രണ്ട് സ്ത്രീകൾ അടിപിടികൂടിയത്. ഈ സമയം ട്രെയിനിൽ യാത്ര ചെയ്തിരുന്ന വനിതാ കോൺസ്റ്റബിൾ പ്രശ്നം പരിഹരിക്കാൻ ഇടപെട്ടെങ്കിലും അവർക്കും അടി കിട്ടി. പരിക്കേറ്റ കോൺസ്റ്റബിൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഇരിപ്പിടത്തെച്ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിലേക്ക് എത്തിയതെന്ന് വാഷി റെയിൽവേ സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്‌പെക്ടർ എസ് കടാരെ പറഞ്ഞു