
സിദ്ധാർത്ഥ് നഗർ: ഉത്തർപ്രദേശിൽ ബുധനാഴ്ച നടന്ന ദസറ റാലിയിൽ ജയ് ശ്രീ റാം വിളികളുമായി വൻ ജനക്കൂട്ടം വാളുകളും തോക്കുകളും ഉയർത്തി മാർച്ച് നടത്തി. ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗർ ജില്ലയിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനക്കൂട്ടം വാളുകളും, തോക്കുകളും ഉയർത്തി ജയ് ശ്രീ റാം വിളിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ ഉച്ചത്തിൽ സംഗീതത്തിന്റെ അകമ്പടിയോടെ ആളുകൾ വാളുകൾ വീശിയാണ് നീങ്ങുന്നത്.
@PMOIndia @CMOfficeUP @dgp @Uppolice
— Helpways (@Helpways1) October 6, 2022
उत्तर प्रदेश के सिद्धार्थनगर में शस्त्र पूजा 'समारोह' के बीच दर्जनों युवक अवैध रूप से बंदूक और तलवार लहराते हुए।
अगर यही एक मुसलमान करे तो आप जानतेहैं पुलिस क्या करेगी?
क़ानून सब के लिए अलग कब से हो गया ?? pic.twitter.com/OVcZjNytUU
അതേസമയം ആളുകൾ വാളുകളും തോക്കുകളും ഉപയോഗിച്ചതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. എന്നാൽ ഇതൊരു ആചാരം മാത്രമാണെന്ന നിലപാടിലാണ് പൊലീസ്. ദുർഗാപൂജയുടെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ സമാപനം കുറിക്കുന്ന ദസറയിലോ വിജയദശമിയിലോ ഇത്തരം ഘോഷയാത്രകൾ നടത്തുന്നത് പരമ്പരാഗത രീതിയാണെന്ന് പൊലീസ് പറയുന്നു. അതേസമയം മറ്റെന്തെങ്കിലും അസ്വഭാവികതയുണ്ടോ എന്നകാര്യത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.