
മിന്നൽ മുരളിയിലൂടെ വീണ്ടും പുരസ്കാര പെരുമയിൽ ഗുരു സോമസുന്ദരം.ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്സിൽ മികച്ച നടനായി ഗുരു സോമസുന്ദരം തിരഞ്ഞെടുക്കപ്പെട്ടു.
മിന്നൽ മുരളി ഒരുക്കിയ ബേസിൽ ജോസഫിനാണ് മികച്ച സംവിധായകനുള്ള പുരസ്കാരം . മികച്ച വിഷ്വൽ എഫ്.എക്സ് ഫീച്ചർ ഫിലിമിനുള്ള പുരസ്കാരവും മിന്നൽ മുരളിക്ക് ലഭിച്ചു.
ഏഷ്യ - പസഫിക് റീജിയണിലെ 16 രാജ്യങ്ങളിൽ നിന്നുമുള്ള സിനിമകളും ടെലിവിഷൻ പരമ്പരകളും പരിഗണിച്ചതിൽ നിന്നാണ് ഇന്ത്യയിൽ നിന്ന് 'മിന്നൽ മുരളി' ഈ അഭിമാന നേട്ടം കരസ്ഥമാക്കിയത്. 52-ാം സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ മിന്നൽ മുരളിക്ക് ലഭിച്ചിട്ടുണ്ട്. പി .ആർ. ഒ എ.എസ് ദിനേശ്.